![](/wp-content/uploads/2017/10/Blast.jpg)
മൊഗദിഷു•സൊമാലിയന്‍ തലസ്ഥാനമായ മൊഗദിഷുവിലുണ്ടായ വന്‍ സ്ഫോടനത്തില്‍ കുറഞ്ഞത് 40 പേരെങ്കിലും കൊല്ലപ്പെട്ടതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 15 ലേറെ പേര്‍ക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു. പരിക്കേറ്റവരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാം.
സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രക്ക് നഗരത്തിലെ തിരക്കേറിയ കെ5 ജംഗ്ഷനില്‍ വച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഇരുവശവും സര്‍ക്കാര്‍ ഓഫീസുകളും ഹോട്ടലുകളും നിറഞ്ഞ റോഡിലെ ഒരു ഹോട്ടലാണ് അക്രമികള്‍ ലക്ഷ്യമിട്ടതെന്നാണ് സൂചന.
അതേസമയം, മദിന ജില്ലയില്‍ ഉണ്ടായ മറ്റൊരു സ്ഫോടനത്തില്‍ രണ്ട് സിവിലിയന്മാര് കൊല്ലപ്പെട്ടതായി പ്രാദേശിക പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് സ്ഫോടനങ്ങള്‍ക്കും തമ്മില്‍ ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല. സ്ഫോടാങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
Post Your Comments