ഗാന്ധിനഗര്‍: ഗുജറാത്തില്‍ കോണ്‍ഗ്രസ് മുന്നണിക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നത് രാഹുൽ ഗാന്ധി ആണെങ്കിൽ തോൽവിയായിരിക്കും ഫലമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗുജറാത്തില്‍ വെള്ളിയാഴ്ച ബിജെപിയുടെ റാലി അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിത് ഷാ ഗുജറാത്ത് സന്ദര്‍ശിച്ചപ്പോഴേക്കും രാഹുല്‍ ഗാന്ധി ഇറ്റലിയിലേക്ക് കടന്നെന്നും ആദിത്യനാഥ് വ്യക്തമാക്കി.
14 വര്‍ഷം എംപിയായിരുന്നിട്ടും രാഹുല്‍ ഗാന്ധിക്ക് സംസ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും കലക്ട്രേറ്റിനായി നല്ല കെട്ടിടം പോലും നിര്‍മിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ അമേഠി സന്ദര്‍ശനത്തെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കുറ്റപ്പെടുത്തുകയുണ്ടായി. ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Post Your Comments