വാഷിങ്ടണ്‍: യുനസ്‌കോ (യുണൈറ്റഡ് നേഷന്‍സ് എഡ്യൂക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍) യില്‍നിന്ന് അമേരിക്ക പിന്മാറുന്നു. യു.എസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇസ്രായേല്‍ വിരുദ്ധ നിലപാട് യുനസ്‌കോ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് ഇത്തരത്തിലൊരു നീക്കം. പലസ്തീന്‍ അതോറിറ്റിയ്ക്ക് അനുകൂലമായ വോട്ടെടുപ്പ് നടന്നതിനെ തുടര്‍ന്ന് യുനസ്‌കോയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് 2011 ല്‍ അമേരിക്ക നിര്‍ത്തിയിരുന്നു. ഇസ്രയേലിന്റെ എതിര്‍പ്പ് അഗവണിച്ച് പലസ്തീന് യുനസ്‌കോയില്‍ അംഗത്വം നൽകിയതും അമേരിക്കയെ ചൊടിപ്പിച്ചിരുന്നു.
അമേരിക്കയുടെ പിന്മാറ്റം യുനസ്‌കോയ്ക്ക് കനത്ത ആഘാതമാകും. യുനസ്‌കോയുടെ നിയമപ്രകാരം 2018 ഡിസംബറോടെ മാത്രമെ പൂര്‍ണമായ പിന്മാറ്റം സാധ്യമാകുകയുള്ളു. അതേസമയം യുനസ്‌കോയിലെ ബഹുസ്വരത നഷ്ടപ്പെടാന്‍ ഇത്തരം നീക്കങ്ങള്‍ ഇടയാക്കുമെന്ന് യുനസ്‌കോ മേധാവി ഐറിന ബോകോവ വ്യക്തമാക്കി.
Post Your Comments