റേപ്ഡ്രഗ് എന്ന് അറിയപ്പെടുന്ന ഒരു തരാം ഡ്രഗാണ് റോഹിപ്നോള്‍. കേരളത്തിലെ വിപണിയില്‍ ഇത് സജീവമായിക്കൊണ്ടിരിക്കുകയാണ്. ഈ ഡ്രഗ് ശീതളപാനിയങ്ങളിലോ മറ്റ് സാധനങ്ങളിലോ കലര്‍ത്തി പെണ്‍കുട്ടികള്‍ക്ക് നല്‍കി ചതിയില്‍ അകപ്പെടുത്തുക പതിവാണ്. സാധാരണഗതിയിൽ ഇത് കഴിച്ചു കഴിഞ്ഞാല്‍ മയക്കത്തിലാകുന്നവര്‍ ഈ സമയങ്ങളില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ബോധം വരുമ്പോള്‍ അറിവ് ഉണ്ടാകുകയില്ല.
ഇത് സാധാരണ മയക്കുമരുന്നുകളേക്കാള്‍ പത്തിരട്ടിയോളം ശക്തിയുള്ള മരുന്നാണ്. വെളുപ്പ്, ഈ മയക്കുമരുന്ന് ഒലീവ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഗുളിക രൂപത്തിലാണ് ലഭ്യമാകുന്നത്. ഈ ഗുളിക പൊടിച്ച്, വലിക്കുകയോ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുകയോ ശരീരത്തില്‍ കുത്തിവയ്ക്കുകയോ ആണ് ചെയ്യുന്നത്. ഇവ പെട്ടെന്ന് തന്നെ ലയിക്കുന്ന തരത്തിലുള്ളവയാണ്. കൂടാതെ നിറമോമണമോ രുചിവ്യത്യാസമോ ഒന്നും തന്നെ അറിയാന്‍ കഴിയില്ല.
എന്നാൽ ഇവ ഉപയോഗിച്ച് കഴിഞ്ഞ തളർച്ച അനുഭവപ്പെടാറുണ്ട്. ഉപയോഗിച്ച് ഇരുപത് മിനിറ്റിനകം മരുന്ന്പ്രവര്‍ത്തിച്ചുതുടങ്ങും.അടുത്ത രണ്ട് മൂന്ന് മണിക്കൂര്‍ പൂര്‍ണ്ണാമായും, പിന്നീട് പന്ത്രണ്ട് മണിക്കൂര്‍ നേരത്തേയ്ക്ക്ഭാഗികമായും ബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കും.
കണ്ണുകള്‍ തുറന്നഅവസ്ഥയിലായിരിക്കുമെങ്കിലും ചുറ്റിലും സംഭവിക്കുന്നതെന്താണെന്ന ബോധം ഉണ്ടാവില്ല. അനങ്ങാന്‍പോലും സാധിക്കാത്ത രീതിയിലുള്ള തളര്‍ച്ചയാണ് അനുഭവപ്പെടുക. മരുന്നിന്റെ ശക്തി കുറഞ്ഞാലുംഓര്‍മ്മ നഷ്ടപ്പെട്ടിരിക്കും. ഇവകൂടാതെ പിന്നീട് തലകറക്കം, ആശയക്കുഴപ്പം, അംനേഷ്യ, ക്ഷീണംഎന്നിവയും അനുഭവപ്പെടും.
Post Your Comments