KeralaLatest NewsNews

പ്രവാസികള്‍ക്ക് ആശ്വാസമായി പുതുക്കിയ പെന്‍ഷന്‍ വിതരണം

 

ദോഹ : പ്രവാസ ജീവിതം അവസാനിപ്പിച്ച് വന്നവര്‍ക്ക് ആശ്വാസമായി സംസ്ഥാനസര്‍ക്കാറിന്റെ പുതുക്കിയ പെന്‍ഷന്‍ വിതരണം ആരംഭിച്ചു. നാമമാത്രമായ തുകയായ 500 രൂപ ഒറ്റയടിക്ക് 2000 രൂപയായാണ് പിണറായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്.പുതിയ പെന്‍ഷന്‍ തുക ഗുണഭോക്താക്കള്‍ക്ക് കഴിഞ്ഞദിവസം മുതലാണ് ലഭിച്ചുതുടങ്ങിയത് .പ്രവാസി ക്ഷേമനിധിബോര്‍ഡ് വഴി വിതരണം ചെയുന്ന പെന്‍ഷന്‍ അംഗങ്ങളായ 60 വയസ്സുകഴിഞ്ഞവര്‍കാണ് ലഭികുന്നത് .

5000 ത്തില്‍ പരം പ്രവാസികള്‍ക്കാണ് ഇപ്പോള്‍ പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരിക്കുന്നത് .. ഒരുലക്ഷത്തി തൊണ്ണൂറ്റിഎട്ടായിരം പേരാണ് ഇതുവരെ പ്രവാസിക്ഷേമ നിധിബോര്‍ഡില്‍ അംഗത്വം നേടി പ്രതിമാസ തുക അടച്ചുകൊണ്ടിരിക്കുന്നത് .ഇന്ത്യക്ക് പുറത്തുള്ള പ്രവാസികള്‍ മാസംതോറും 300 രൂപയും കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുള്ള അഭ്യന്തരപ്രവാസികള്‍ക്ക് 100 രൂപയുമാണ് അംഗത്വ ഫീസ് .അഞ്ചുവര്‍ഷം തുകയടച്ചുകഴിഞ്ഞാല്‍ അറുപതു വയസ്സിനു ശേഷം പെന്‍ഷന്‍ തുക ലഭിച്ചു തുടങ്ങും .ഇതിനിടയില്‍ പ്രവാസം മതിയാക്കി നാട്ടിലെത്തുന്ന ഇന്ത്യക്ക് പുറത്തുള്ളവര്‍ പ്രതിമാസം 100 രൂപ അടച്ചാല്‍ മതി.

അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ പ്രതിമാസ തുക അടച്ചിട്ടുള്ളവര്‍ക്ക് അധികതുകയ്ക്ക് ആനുപാതികമായി പെന്‍ഷന്‍ തുകയില്‍ മൂന്നു ശതമാനം കൂടി ലഭിക്കും .

കഴിഞ്ഞ ബഡ്ജറ്റിലാണ് 500രൂപയില്‍നിന്നും 2000രൂപയിലേക്ക് പെന്‍ഷന്‍ തുക ഉയര്‍ത്തിയത്.ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് മാസംതോറും 12നും 15 നുമുള്ളില്‍ പെന്‍ഷന്‍തുകയെത്തുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് പുതുക്കിയ പെന്‍ഷന്‍ പ്രാബല്യത്തിലായത് . അപേക്ഷകള്‍ സക്ഷ്യപെടുത്താന്‍ അംഗീകാരം നേടിയ സംഘടനകള്‍ മുഖേനയാണ് പ്രവാസികള്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button