മസ്കത്ത്: സ്വദേശിവത്കരണം ശക്തമാക്കാനുള്ള നീക്കവുമായി ഒമാന്‍. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇതു സംബന്ധിച്ച സുപ്രധാന വിവരം അറിയിച്ചത്. എണ്ണ, പ്രകൃതി വാതക മേഖലയിൽ കൂടുതൽ സ്വദേശികൾക്ക് തൊഴിലവസരം സൃഷ്ടിക്കാനാണ് ഒമാന്‍ ലക്ഷ്യമിടുന്നത്. ഇതിനു വേണ്ടി വിദഗ്ധരായ തൊഴില്‍ സേനയെ സൃഷ്ടിക്കാനുള്ള പദ്ധതി നടപ്പാക്കാൻ ഒമാന്‍ തീരുമാനിച്ചു. ഒമാന്‍ സൊസൈറ്റി ഫോര്‍ പെട്രോളിയം സര്‍വീസുമായി സഹകരിച്ച് ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി.
പ്രാരംഭ പരിശീലന പരിപാടിയിലൂടെ എണ്ണ, പ്രകൃതി വാതക മേഖലയി തൊഴിലാളുകളുടെ മികവ് വർധിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നു മാനവ വിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കി. ഈ മേഖലയിലെ ആവശ്യത്തിന് അനുസൃതമായി തൊഴില്‍ സേനയക്ക് വിദഗ്ധ പരിശീലനം നൽകുമെന്നും മന്ത്രാലയം അറിയിച്ചു.
Post Your Comments