CinemaMollywoodLatest NewsMovie SongsEntertainmentMovie Gossips

പൃഥ്വിരാജിനെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ച് പാര്‍വതി

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായ വിഷയമായിരുന്നു നവാഗത സംവിധായിക ഒരുക്കുന്ന പൃഥിരാജ് ചിത്രം പ്രതിസന്ധിയില്‍ ആയത്. ചിത്രത്തിന്‍റെ പ്രതിസന്ധി നടന്റെ ഡേറ്റ് സംബന്ധിച്ച വിഷയമായിരുന്നു. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ചിത്രം നടന്‍ മറ്റു ചിത്രങ്ങളുടെ തിരക്കിലായത് കാരണം പാതിവഴിയില്‍ നില്‍ക്കുകയായിരുന്നു. ഇതിനെതിരെ പരാതിയുമായി നവാഗത സംവിധായിക രോഷിനി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ എല്ലം പരിഹരിച്ചുവെന്നും ഈ മാസം 18ന് തന്നെ ‘മൈ സ്റ്റോറി’ യുടെ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നും റോഷ്ണി വ്യക്തമാക്കിയിരുന്നു

എന്നാല്‍ ഇതിനെതിരെ ചിത്രത്തിലെ നായികയായ പാര്‍വതി രംഗത്ത് വന്നിരിക്കുകയാണ്. ചിത്രവുമായും പൃഥിരാജുമായും ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും തങ്ങള്‍ക്ക് അത് തെളിയിക്കാന്‍ കഴിയുമെന്നും പാര്‍വതി പ്രതികരിക്കുന്നു. ” ഇത് ക്രൂരമാണ്. എന്റെ വ്യക്തിപരമായ തീരുമാനമാണ് ഞാന്‍ പറയുന്നത്. അല്ലാതെ താന്‍ കൂടി അംഗമായ ഏതെങ്കിലും സംഘടനയുടെ ഭാഗത്ത് നിന്നല്ല. പൃഥ്വി ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലെന്നത് സത്യമാണ്. എന്നാല്‍ അതിനെ കുറിച്ച്‌ വന്ന റിപ്പോര്‍ട്ടുകളൊന്നും ശരിയല്ല”. പാര്‍വതി വ്യക്തമാക്കി.

പൃഥ്വി ഡേറ്റ് നല്‍കിയില്ല എന്ന് പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്നു കൂട്ടിചേര്‍ത്ത പാര്‍വതി ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നതെന്നും ആരൊക്കെയോ മനപൂര്‍വം ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. അതിന്റെ ഉത്തരവാദിത്തം അവര്‍ തന്നെ ഏറ്റെടുക്കട്ടേയെന്നും പാര്‍വതി പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button