കുവൈറ്റ്: തൊഴില്‍ അനുമതി പുതുക്കാന്‍ ഒറിജിനല്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിയമം കുവൈറ്റില്‍ ഈ മാസം പ്രാബല്യത്തിൽ വരും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങള്‍ തമ്മില്‍ ധാരണയായി. അതേസമയം തൊഴില്‍ നേടിയപ്പോള്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റല്ല, ഇഖാമ പുതുക്കുന്ന വേളയില്‍ നല്‍കുന്നതെങ്കില്‍ നിയമ നടപടി നേരിടേണ്ടിവരും.
ബിരുദ യോഗ്യതയുടെ അടിസ്ഥാനത്തില്‍ തൊഴില്‍ നേടിയവരുടെ ഇഖാമ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രം പുതുക്കി നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം. ആദ്യ ഘട്ടത്തില്‍ സര്‍വ്വകലാശാല ബിരുദമുള്ളവരുടെ സര്‍ട്ടിഫിക്കറ്റുകളാണ് പരിശോധിക്കുക. പിന്നീട് എല്ലാ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കും.
Post Your Comments