തിരുവനന്തപുരം: റോഡുകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി ജി സുധാകരന്റെ നിർദേശം. ഗതാഗതത്തിനുള്ള റോഡ് മറ്റു സ്വകാര്യ ആവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നതും കയ്യേറുന്നതും സര്‍ക്കാര്‍ പാസ്സാക്കിയ ഹൈവേ പ്രൊട്ടക്ഷന്‍ ആക്‌ട് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ നിയമനടപടി സ്വീകരിക്കാനുള്ള അധികാരം ഉണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
കെഎസ്റ്റിപി പ്രവൃത്തി നടത്തുന്ന എംസി റോഡില്‍ ഏറ്റുമാനൂര്‍ ടൗണില്‍ സ്വകാര്യ വ്യക്തി കെട്ടിടം നിര്‍മ്മിക്കുന്നതിനായി റോഡ് കയ്യേറി നിര്‍മ്മാണ സാമഗ്രികളായ മെറ്റല്‍, എംസാന്റ് എന്നിവ ശേഖരിച്ചത് സംബന്ധിച്ച പരാതി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവ നീക്കം ചെയ്യാൻ മന്ത്രി നിർദേശം നൽകി. തുടർന്ന് ഇവ റോഡില്‍ നിന്നും നീക്കം ചെയ്‌തു.
Post Your Comments