ഫേസ്ബുക്കിൽ ഇനി അനിമേഷന്‍ പ്രൊഫൈല്‍ ചിത്രങ്ങളും. നവമാധ്യമ രംഗത്ത് ശക്തി വർധിപ്പിക്കാനുള്ള നീക്കമാണ് ഫേസ്ബുക്ക് ഇതിലൂടെ നടത്തുന്നത്. ഇതിനു മുമ്പ് ഇമോജികള്‍ അയയ്ക്കാനുളള സംവിധാനം ഫേസ്ബുക്കും വാട്ട്സാപ്പും ഒരുക്കി നൽകിയിരുന്നു.
ഇനി ഇമോജികൾക്ക് അനിമേഷന്‍ സംവിധാനം ഏർപ്പെടുത്തനാണ് ഫേസ്ബുക്ക് തീരുമാനം. ഇതിലൂടെ വ്യക്തികളുടെ രൂപവും പ്രതികരണവും ഫേസ്ബുക്ക് മുഖേന പങ്കുവയ്ക്കാം. ഇതിനായുള്ള സോഷ്യല്‍ നെറ് വര്‍ക്കിങ്ങ് സംവിധാനം ഫേസ്ബുക്ക് ഉടനെ അവതരിപ്പിക്കും.
ഫേഷ്യല്‍ സ്കാനിങ്ങ് ടെക്നോളജിയാണ് ഇതു നടപ്പാക്കാനായി ഫേസ്ബുക്ക് കൊണ്ടുവരുന്നത്. വ്യക്തികളുടെ 3ഡി പതിപ്പുകള്‍ അനിമോജിക്കു സമാനമായ രീതിയിൽ സൃഷ്ടിക്കും. അനിമേഷന്‍ പ്രൊഫൈല്‍ ചിത്രങ്ങൾക്കു വേണ്ടി ഫോട്ടോ അനിമോജി രൂപത്തിലാക്കി മാറ്റുമെന്നു ഫേസ്ബുക്ക് അറിയിച്ചു.
Post Your Comments