പാലക്കാട്: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്ന് ലക്ഷം സ്ത്രീകൾക്ക് തൊഴിൽ നൽകിക്കൊണ്ട് സ്ത്രീ ശാക്തീകരണം നടപ്പിലാക്കാൻ ഇന്ത്യയിൽ ബോബി ബസാർ എന്ന പേരിൽ 2900 സൂപ്പർ മാർക്കറ്റുകൾ തുടങ്ങുന്നു. ആദ്യ ബ്രാഞ്ച് പാലക്കാട് വടക്കഞ്ചേരിയിൽ ഡോ.ബോബി ചെമ്മണ്ണൂരും ചെമ്മണ്ണൂർ വിമൻ
പാർട്ണേഴ്‌സും ഭിന്നശേഷിക്കാരായ കുട്ടികളും ചേർന്ന് ഉദ്ഘാടനം ചെയ്തു.
സെയിൽസും ഫ്രീ ഹോം ഡെലിവറിയും നടത്തുവാൻ ബോബി ബസാറിൻറെ ബ്രാൻറ് അംബാസഡറായ ഡോ.ബോബി ചെമ്മണ്ണൂർ തന്നെ പ്രവർത്തകർക്കൊപ്പം ഉപഭോക്താക്കളുടെ വീടുകളിലേക്ക് ഇറങ്ങിച്ചെന്നു മാതൃകയായി. 1% മാത്രം ലാഭം,മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വില, ഉയർന്ന ഗുണനിലവാരം,ഫ്രീ ഹോം ഡെലിവറി പാർട് ണർമാരായി ജോലി ചെയ്യുന്ന സ്ത്രീകൾക്ക് തന്നെ ലാഭം വീതിച്ച് കൊടുക്കുക, മുതൽമുടക്കില്ലാതെ സ്ത്രീകൾക്ക് ചെമ്മണ്ണൂർ വിമൻ പാർട് ണർമാരാകാം എന്നിവയാണ് ബോബി ബസാറിൻറെ പ്രത്യേകതകൾ.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഡോ. ബോബി ചെമ്മണ്ണൂർ നിർദ്ധനരായ രോഗികൾക്ക് ധനസഹായം നൽകുകയുണ്ടായി.ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
Post Your Comments