Latest NewsKeralaNews

കാത്തിരുന്നു പിറന്ന പൊന്നോമനയെ ഒരു നോക്കു കാണാനാകാതെ ഒരമ്മ ; സ്വന്തം കുഞ്ഞിനെ കാണാന്‍ ആഗ്രഹിച്ച ആ അമ്മയ്ക്ക് നേരിട്ടത് ക്രൂരവിധി

ആലപ്പുഴ : പത്ത് മാസത്തെ കാത്തിരിപ്പിനു ശേഷം പോന്നോമനയെ കാണാന്‍ കൊതിയോടെ കാത്തിരുന്ന ആ അമ്മയ്ക്ക് വിധിയുടെ തിരിച്ചടി. പ്രസവത്തോടെ അമ്മയുടെ കാഴ്ച ശക്തി നഷ്ടമായതോടെയാണ് കണ്ണു നിറയ്ക്കും രംഗങ്ങള്‍ ആശുപത്രിയില്‍ അരങ്ങേറിയത്.

ആലപ്പുഴ തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതിയുടെ പ്രസവം. വിദേശത്ത് ജോലി ചെയ്യുന്ന യുവതി പ്രസവത്തിനായാണ് അടുത്തിടെ നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെയാണ് പ്രസവം നടന്നത്.

പ്രസവത്തിനു പിന്നാലെ അമ്മയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ചികിത്സാ പിഴവാണ് കുഞ്ഞിന്റെ അമ്മയ്ക്കുണ്ടായ ഈ ക്രൂര വിധിക്കു കാണമായതെന്ന് ബന്ധുക്കള്‍ ആശുപത്രിക്കെതിരെ ആരോപണം ഉയര്‍ത്തി. യുവതിയെ വിദഗ്ധ ചികിത്സായ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button