KeralaLatest NewsNews

ടി.പി വധക്കേസ്: തിരുവഞ്ചൂരിന്റെ പ്രതികരണം

കോട്ടയം•ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തുതീര്‍പ്പുണ്ടായിട്ടില്ലെന്ന് മുന്‍ ആഭ്യന്തരമന്ത്രിയും എം.എല്‍.എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സോളാര്‍ കേസ്​ രാഷ്​ട്രീയ പ്രേരിതമാണെന്നും​ തിരുവഞ്ചൂര്‍ പറഞ്ഞു. കോണ്‍ഗ്രസ്​ ഒത്തുതീര്‍പ്പ്​ രാഷ്​ട്രീയം നിര്‍ത്തണമെന്നും സോളാര്‍ കേസ്​, ടി.പി. വധ​ക്കേസ്​ ​ശരിയായി അന്വേഷിക്കാതെ ഒത്തുതീര്‍പ്പാക്കിയതിന്റെ പ്രതിഫലമായി കണ്ടാല്‍ മതിയെന്നും വി.ടി. ​ബല്‍റാം എം.എല്‍.എയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സത്യസന്ധമായാണ്​ ടി.പി കേസ്​ യു.ഡി.എഫ്​ സര്‍ക്കാര്‍ കൈകാര്യം ചെയ്​തത്​. ഗൂഢാലോചനയെക്കുറിച്ചും വിശദ അന്വേഷണം നടത്തിയിരുന്നു.തെളിവ് ഉണ്ടെങ്കില്‍ മാത്രമേ നടപടിയെടുക്കാന്‍ കഴിയൂ. കേസന്വേഷണം ശരിയായ ദിശയിലാണെന്ന്​ കോടതിയും കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ സംശയമുള്ളവര്‍ക്ക്​ കോടതിയെ സമീപിച്ചുകൂടേയെന്നും അദ്ദേഹം ചോദിച്ചു.

സോളാര്‍ കമീഷന്‍ നീതിപൂര്‍വമായ സമീപനം സ്വീകരിക്കണം. കമീഷന്‍ റിപ്പോര്‍ട്ട്​ ജനങ്ങളെ കാണിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും ഇതിനുപിന്നില്‍ ഇടതുപക്ഷത്തിന്റെ ആസൂത്രിത നീക്കമാണെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button