കോട്ടയം•ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തുതീര്‍പ്പുണ്ടായിട്ടില്ലെന്ന് മുന്‍ ആഭ്യന്തരമന്ത്രിയും എം.എല്‍.എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സോളാര്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് ഒത്തുതീര്‍പ്പ് രാഷ്ട്രീയം നിര്‍ത്തണമെന്നും സോളാര്‍ കേസ്, ടി.പി. വധക്കേസ് ശരിയായി അന്വേഷിക്കാതെ ഒത്തുതീര്‍പ്പാക്കിയതിന്റെ പ്രതിഫലമായി കണ്ടാല്‍ മതിയെന്നും വി.ടി. ബല്‍റാം എം.എല്‍.എയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സത്യസന്ധമായാണ് ടി.പി കേസ് യു.ഡി.എഫ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത്. ഗൂഢാലോചനയെക്കുറിച്ചും വിശദ അന്വേഷണം നടത്തിയിരുന്നു.തെളിവ് ഉണ്ടെങ്കില്‍ മാത്രമേ നടപടിയെടുക്കാന്‍ കഴിയൂ. കേസന്വേഷണം ശരിയായ ദിശയിലാണെന്ന് കോടതിയും കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ സംശയമുള്ളവര്‍ക്ക് കോടതിയെ സമീപിച്ചുകൂടേയെന്നും അദ്ദേഹം ചോദിച്ചു.
സോളാര്‍ കമീഷന്‍ നീതിപൂര്‍വമായ സമീപനം സ്വീകരിക്കണം. കമീഷന്‍ റിപ്പോര്‍ട്ട് ജനങ്ങളെ കാണിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും ഇതിനുപിന്നില്‍ ഇടതുപക്ഷത്തിന്റെ ആസൂത്രിത നീക്കമാണെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.
Post Your Comments