കോട്ടയം•കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തിരിവഞ്ചൂര്‍ രാധാകൃഷ്ണന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം ടി.പി കേസ് ഒതുക്കിയതിനുള്ള സി.പി.എമ്മിന്റെ പ്രത്യുപകാരമാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. ഇക്കഴിഞ്ഞ നിയമസഭാതിരിഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍നിന്ന് തിരിവഞ്ചൂര്‍ ജയിച്ചുവന്നത് 33,632 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍. തൊട്ടുമുന്‍പത്തെ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം കേവലം 711. ഇടതുപക്ഷം സംസ്ഥാനമൊട്ടുക്കും ഭൂരിപക്ഷം സീറ്റുകളും നേടി അധികാരത്തിലെത്തിയപ്പോള്‍ ഈ കോണ്‍ഗ്രസ് നേതാവിന് മാത്രം എങ്ങിനെ ഇത്രയധികം വോട്ടുകിട്ടിയെന്നും കെ.സുരേന്ദ്രന്‍ ചോദിക്കുന്നു.
പ്രവര്‍ത്തനമികവല്ലെന്ന് കോട്ടയത്തുകാര്‍ക്കറിയാം. റജി സക്കറിയ എങ്ങിനെ ഇടതുസ്ഥാനാര്‍ഥിയായി എത്തിയെന്നും ഇനി വിവരിക്കേണ്ടതില്ലല്ലോ? കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ എല്‍ഡിഎഫിന് കിട്ടിയ ഏറ്റവും കുറഞ്ഞവോട്ടായിരുന്നു ഇക്കഴിഞ്ഞ തിരഞ്ഞെുപ്പിലേത്. 40,262 വോട്ടുകള്‍. സിപിഎമ്മിന്‍റെ പതിമൂവായിരത്തോളം വോട്ട് തിരുവഞ്ചൂരിന് മറിഞ്ഞു. അതായത് പിണറായിയും പി.ജയരാജനും പി.മോഹനനനും ഉള്‍പ്പെടുന്ന പി. ത്രയങ്ങളെ രക്ഷിച്ചതിനുള്ള അച്ചാരമാണ് ഈ വോട്ടുകള്‍. ഒരു കോണ്‍ഗ്രസ് എം.എല്‍.എ തന്നെ ടി.പി.കേസില്‍ ഒത്തുതീര്‍പ്പുനടന്നു എന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ പ്രതികളെ സഹായിക്കാന്‍ ക്രിമിനല്‍ ഗൂഡാലോചന നടത്തിയ തിരുവഞ്ചൂരെന്ന lവഞ്ചകനെതിരെ അന്വേഷണം നടത്തണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ഖദറിനുള്ളിലെ ചൊങ്കൊടി കീറാന്‍ കാവിയണിഞ്ഞ കുട്ടികളെത്തും തിരുവഞ്ചൂരിലേക്ക് എന്ന മുന്നറിയിപ്പോടെയാണ് സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കെ.സുരേന്ദ്രന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
ടി.പി.ചന്ദ്രശേഖരന്‍റെ ചോരയ്ക്ക് വിലപറഞ്ഞിട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്തുകിട്ടി എന്ന് സംശയമുള്ളവര്‍ക്ക് ഇതാ തെളിവ്. ഇക്കഴിഞ്ഞ നിയമസഭാതിരിഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍നിന്ന് തിരിവഞ്ചൂര്‍ ജയിച്ചുവന്നത് 33,632 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍. തൊട്ടുമുന്‍പത്തെ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം കേവലം 711. ഇടതുപക്ഷം സംസ്ഥാനമൊട്ടുക്കും ഭൂരിപക്ഷം സീറ്റുകളും നേടി അധികാരത്തിലെത്തിയപ്പോള്‍ ഈ കോണ്‍ഗ്രസ് നേതാവിന് മാത്രം എങ്ങിനെ ഇത്രയധികം വോട്ടുകിട്ടി. പ്രവര്‍ത്തനമികവല്ലെന്ന് കോട്ടയത്തുകാര്‍ക്കറിയാം. റജി സക്കറിയ എങ്ങിനെ ഇടതുസ്ഥാനാര്‍ഥിയായി എത്തിയെന്നും ഇനി വിവരിക്കേണ്ടതില്ലല്ലോ? കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ എല്‍ഡിഎഫിന് കിട്ടിയ ഏറ്റവും കുറഞ്ഞവോട്ടായിരുന്നു ഇക്കഴിഞ്ഞ തിരഞ്ഞെുപ്പിലേത്. 40,262 വോട്ടുകള്‍. സിപിഎമ്മിന്‍റെ പതിമൂവായിരത്തോളം വോട്ട് തിരുവഞ്ചൂരിന് മറിഞ്ഞു. അതായത് പിണറായിയും പി.ജയരാജനും പി.മോഹനനനും ഉള്‍പ്പെടുന്ന പി. ത്രയങ്ങളെ രക്ഷിച്ചതിനുള്ള അച്ചാരമാണ് ഈ വോട്ടുകള്‍. ഒരു കോണ്‍ഗ്രസ് എം.എല്‍.എ തന്നെ ടി.പി.കേസില്‍ ഒത്തുതീര്‍പ്പുനടന്നു എന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ പ്രതികളെ സഹായിക്കാന്‍ ക്രിമിനല്‍ ഗൂഡാലോചന നടത്തിയ തിരുവഞ്ചൂരെന്ന lവഞ്ചകനെതിരെ അന്വേഷണം നടത്തണം. ഇല്ലെങ്കില്‍ ഖദറിനുള്ളിലെ ചൊങ്കൊടി കീറാന്‍ കാവിയണിഞ്ഞ കുട്ടികളെത്തും തിരുവഞ്ചൂരിലേക്ക്….
Post Your Comments