ജോഹാന്നസ്ബര്‍ഗ്: ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഈ വര്‍ഷം അവസാനം ആരംഭിക്കാനിരുന്ന സൗത്ത് ആഫ്രിക്ക ടി20 ഗ്ലോബല്‍ ലീഗ് മത്സരങ്ങള്‍ നവംബര്‍ 2018 ലേക്ക് മാറ്റിവച്ചു. സാമ്പത്തിക ദൃഢതയും പ്രക്ഷേപണ സംവിധാനങ്ങളും കണക്കിലെടുത്താണ് പുതിയ തീരുമാനം.
ടീം ഉടമകള്‍ ഉള്‍പ്പെടെ എല്ലാ പങ്കാളികളുമായി ചര്‍ച്ചചെയ്തതിനു ശേഷം ലീഗിന് പ്രാധാന്യം നല്‍കുകയാണ് പ്രഥമ ലക്ഷ്യം എന്ന് തീരുമാനിച്ചു. അടുത്ത വര്‍ഷത്തെ ടി20 ഗ്ലോബല്‍ ലീഗിന് വേണ്ടി പല തന്ത്രങ്ങളും പുനരവലോകനം ചെയ്തു കൊണ്ടിരിക്കുകയാണ്, ഇത് ഞങ്ങള്‍ക്ക് വളരെ അധികം ഗുണം ചെയ്യുമെന്നാണ് വിശ്വസിക്കുന്നതെന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക ആക്ടിങ്ങ് സി.ഇ.ഒ തബങ്ങ് മോറോയ് പറഞ്ഞു.
Post Your Comments