തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘനത്തിനു പരാതി. സോളര്‍ കമ്മിഷൻ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ നടപടി ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി. സ്പീക്കര്‍ക്കു പരാതി നല്‍കിയത് മുതിർന്ന കോൺഗ്രസ് നേതാവും ഇരിക്കൂർ എംഎൽഎയുമായ കെ.സി. ജോസഫാണ്. ജസ്റ്റിസ് ശിവരാജൻ കമ്മിഷന്റെ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിനു മുൻപേ മുഖ്യമന്ത്രി പരസ്യപ്പെടുത്തിയെന്നാണ് ആക്ഷേപം.
ഇതിനിടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ പകർപ്പിനായി അപേക്ഷ നൽകി. വിവരാവകാശ നിയമപ്രകാരം ചീഫ് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കിയത്. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ഇപ്രകാരം ലഭിച്ചില്ലെങ്കിൽ കോടതി വഴി ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കാനാണു തീരുമാനം. സോളർ വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നിയമ നടപടികളെക്കുറിച്ച് വിദഗ്ധ നിയമോപദേശം തേടാനാനുള്ള നീക്കവും കോൺഗ്രസ് ആരംഭിച്ചു.
കോൺഗ്രസ് നേതൃത്വം സോളർ വിഷയത്തിൽ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധം തീർക്കാനുള്ള തീവ്രശ്രമത്തിലാണ്. നിയമപരമായും രാഷ്ട്രീയമായും നീങ്ങാൻ റിപ്പോർട്ട് ലഭിച്ചേ മതിയാകൂ. റിപ്പോർട്ട് നിയമസഭയിൽ വരുന്നതുവരെ കാത്തിരിക്കാനാവില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.
Post Your Comments