ന്യൂഡൽഹി: പ്രമുഖ രാഷ്ട്രീയ നേതാവിന്റെ കാർ ഇടിച്ച് വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ബാരാമതിയിൽ വ്യാഴാഴ്ച രാവിലെ ശിവസേന നേതാവ് പപ്പു മാനെയുടെ കാർ ഇടിച്ച് രണ്ടു വിദ്യാർഥിനികളാണ് മരിച്ചത്. ഒരു വിദ്യാർഥിനിക്ക് പരിക്കേറ്റു.
അപകടമുണ്ടായ ബാരാമതി-മോരാ്ഗാവ് റോഡിൽ ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ അപകടമുണ്ടാക്കിയ എസ്യുവി തീയിടുകയും റോഡ് തടയുകയും ചെയ്തു. ഇതിനെ തുടർന്ന് പോലീസ് മാനയെ പിടികൂടുകയും ചോദ്യം ചെയുകയും ചെയ്തു.
Post Your Comments