ഇസ്ലാമാബാദ്: കോടതിയലക്ഷ്യക്കേസിൽ ഹാജരാവാത്തതിനെത്തുടർന്ന് പാക് തെഹ്റിക് ഇ ഇൻസാഫ് (പിടിഐ)പാർട്ടി ചെയർമാൻ ഇമ്രാൻ ഖാന് പാക് ഇലക്ഷൻ കമ്മീഷൻ അറസ്റ്റ് വാറന്റയച്ചു. കമ്മീഷന് അപകീർത്തിയുണ്ടാക്കുന്ന പ്രസ്താവനയുടെ പേരിലാണ് ഇമ്രാനെതിരേ കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്.
സെപ്തംബർ 14 ന് കേസ് പരിഗണിക്കുന്നതിൽ ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അതനുസരിച്ചില്ല. ഇതിനെ തുടര്‍ന്ന്‍ ഈ സെപ്തംബർ 25നു കമ്മീഷനു മുമ്പാകെ നേരിട്ടു ഹാജരാവാനും നിർദേശിച്ചു.
എന്നാല്‍ അതും അനുസരിക്കാതെ വന്ന സാഹചര്യത്തിലാണ് ഖാനിനെതിരെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. തുടർന്ന് പിടിഐ സമർപ്പിച്ച ഹർജിയും കോടതി തള്ളി. പാർട്ടിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായ അക്ബർ എസ് ബാബര്‍ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എന്നാല്‍ ഇസ്ലാമബാദ് ഹൈക്കോടതിയിൽ വാറന്റിനെ ചോദ്യം ചെയ്യുമെന്ന് പി ടി ഐ വക്താവ് നയിമുൽ ഹഖ് പറഞ്ഞു.
Post Your Comments