KeralaLatest NewsNews

എല്‍.ഡി.എഫ് ജാഥകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം•കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടുന്നതിനും വര്‍ഗ്ഗീയതയ്‌ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തിയും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ നടപടികള്‍ വിശദീകരിക്കുന്നതിനും രണ്ട് മേഖലാ ജാഥകള്‍ നടത്തുമെന്ന് എല്‍.ഡി.എഫ്. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 3 വരെയാണ് ജാഥകള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റിയോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്

21 ന് കാസര്‍കോഡ് നിന്നാരംഭിയ്ക്കുന്ന ജാഥ 3-ാം തീയതി തൃശ്ശൂരില്‍ സമാപിക്കും. തിരുവനന്തപുരത്തു നിന്നും ആരംഭിക്കുന്ന ജാഥ നവംബര്‍ 3 ന് എറണാകുളത്ത് സമാപിക്കും. കാസര്‍കോഡ് നിന്നാരംഭിയ്ക്കുന്ന ജാഥയ്ക്ക് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിരുവനന്തപുരത്ത് നിന്നാരംഭിയ്ക്കുന്ന ജാഥയ്ക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേതൃത്വം നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button