ബാംഗ്ലൂര്‍: ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം യുഎഇയിൽ വെച്ച് നടക്കുന്ന എഎഫ്സി കപ്പ് മത്സരത്തിനുള്ള യോഗ്യത സ്വന്തമാക്കി ഇന്ത്യ. 4-1 ഗോളുകൾക്ക് മക്കാവുനെ തകർത്താണ് യോഗ്യത ഇന്ത്യ സ്വന്തമാക്കിയത്. റൗളിന്‍ ബോര്‍ഗസ്(28),ജാക്കി ചന്ദ് സിംഗിന് പകരം എത്തിയ ബല്‍വ്വന്ത് സിംഗ്, സുനില്‍ ചേത്രി, ജെജെ ലാല്‍ പെഖ്വൂലെ എന്നിവർ ഇന്ത്യയുടെ ഗോളുകൾ വലയിലാക്കി. നിക്കോളാസ് ടറോവാണ് മക്കാവുവിനായി ആശ്വാസ ഗോൾ നേടിയത്. 2011 ലാണ് ഇന്ത്യ അവസാനമായി ഏഷ്യന്‍ കപ്പില്‍ മത്സരിച്ചത്.
Post Your Comments