പ്രായം ചെന്ന സ്ത്രീയെ മുതല കടിച്ചുകൊന്നു. ഉറങ്ങിക്കിടന്ന സ്ത്രീയെയാണ് മുതല കൊന്നത്. ഓസ്‌ട്രേലിയയിലാണ് സംഭവം. ഡിമെന്‍ഷ്യ ബാധിച്ച അന്ന കാമറോണ്‍ (79) ആണ് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു.
അന്ന കാമറോണിനെ കാണാനില്ലെന്ന് പരാതി ലഭിച്ചതോടെ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. ഒടുവില്‍ ഒരു അരുവിക്കരികില്‍ നിന്നാണ് കണ്ടെത്തിയത്. ഓസ്‌ട്രേലിയയിലെ കെയര്‍ഹോമിനടുത്തുള്ള ടൂറിസ്റ്റ് സ്ഥലത്താണ് ഇവര്‍ ഉണ്ടായിരുന്നത്.
അവരുടെ വസ്ത്രങ്ങളും കാല്‍നടയും പിന്തുടര്‍ന്നാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. ബീച്ചിനടുത്തുള്ള 2.6 മീറ്ററുള്ള ചെറിയ തടാകത്തിലായിരുന്നു മുതലയുണ്ടായിരുന്നത്.
Post Your Comments