Latest NewsNewsIndia

മുംബൈ റെയില്‍വേ ദുരന്തം; മഴയെ പഴിച്ച്‌ വെസ്റ്റേണ്‍ റെയില്‍വേ

ന്യൂഡല്‍ഹി: മഴയെ പഴിച്ച്‌ വെസ്റ്റേണ്‍ റെയില്‍വേ. മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ മേല്‍പ്പാലത്തിലുണ്ടായ ദുരന്തത്തിലാണ് റെയിൽവേ മഴയെ പഴിചാരിയത്. 23 പേരാണ് സെപ്തംബര്‍ 29നുണ്ടായ അപകടത്തില്‍ മരിച്ചത്. ദുരന്തത്തെ കുറിച്ച്‌ അന്വേഷിച്ചത് വെസ്റ്റേണ്‍ റെയില്‍വേ ചീഫ് സെക്യുരിറ്റി ഓഫീസര്‍ ഉള്‍പ്പെടുന്ന പാനല്‍ ആണ്.

ടിക്കറ്റ് കൗണ്ടറിനു പുറത്തുനിന്ന ജനക്കൂട്ടം കനത്ത മഴ വന്നതോടെ മേല്‍പ്പാലത്തിലേക്ക് ഇരച്ചുകയറിയതാണ് അപകടത്തിന് കാരണമെന്നാണ് റെയില്‍വേയുടെ കണ്ടെത്തല്‍. കൂടുതല്‍ പേര്‍ ആളുകള്‍ തിങ്ങിനിന്ന മേല്‍പ്പാലത്തിലേക്ക് കയറിയതോടെയാണ് ദുരന്തമുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ദുരന്തത്തില്‍പെട്ടവരില്‍ 30 ഓളം യാത്രക്കാരെ നേരില്‍ കണ്ടാണ് തയ്യാറാക്കിയത്. വെസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അനില്‍ കുമാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

സ്റ്റേഷനിലേക്ക് മഴ കനത്തപ്പോഴും എത്തിക്കൊണ്ടിരുന്നവരുടെ എണ്ണം തുടരുകയായിരുന്നു. അവര്‍ വലിയ ലഗേജുമായി മേല്‍പ്പാലത്തിലേക്ക് കയറിയതോടെ ബാലന്‍സ് നഷ്ടപ്പെട്ട് അപകടമുണ്ടാവുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായി എന്ന വിധത്തില്‍ ആരും മൊഴി നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സമര്‍ത്ഥിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button