Latest NewsNewsIndia

ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നവരുടെ എണ്ണം കൂടുന്നു; വെസ്റ്റേണ്‍ റെയില്‍വെ 21 ലക്ഷം പേരില്‍ നിന്ന് ഈടാക്കിയത് 104 കോടി

മുംബൈ: തീവണ്ടിയില്‍ ടിക്കറ്റെടുക്കാതെയാത്രചെയ്യുന്നവരുടെ എണ്ണം കൂടുന്നു. മുംബൈയില്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്തതിനും ലഗേജ് ബുക്ക് ചെയ്യാതെ കൊണ്ടുപോയതിനും വെസ്റ്റേണ്‍ റെയില്‍വെയില്‍ 21.33 ലക്ഷം പേരില്‍ നിന്ന് ഈടാക്കിയത് 104.10 കോടി രൂപയാണ്. കൂടാതെ വിവിധ കേസുകളിലായി 1821 പേരെ വിചാരണചെയ്ത് പിഴയടപ്പിച്ചു.

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഈ വര്‍ഷം 8.85ശതമാനമാണ് വര്‍ധനയുണ്ടായിട്ടുണ്ട്. 2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍വരെയുള്ള കണക്കുകള്‍ പ്രകാരമാണ് 104 കോടി പിഴ ഈടാക്കിയിരിക്കുന്നത്. ഡിസംബറില്‍മാത്രം 2.13 ലക്ഷം കേസുകളിലായി 10.14 കോടി രൂപയാണ് ഈ വകയില്‍ റെയില്‍വെയ്ക്ക് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button