ന്യൂഡൽഹി: മുഖ്യമന്ത്രി സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പു നടക്കുന്നതിനിടെ പുറത്തുവിട്ടതു തരംതാണതും നാലാംകിട രാഷ്ട്രീയക്കാരുടെ നടപടിയുമായിപ്പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്റണി വ്യക്തമാക്കി. രാഷ്ട്രീയ പ്രേരിത നടപടിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നേതൃനിരയെ പ്രതിക്കൂട്ടിലാക്കി കോണ്‍ഗ്രസിനെ തളര്‍ത്താമെന്നു കരുതേണ്ടെന്നും ആന്റണി ഡല്‍ഹിയില്‍ പറഞ്ഞു.
സോളര്‍ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നു. നടപടി വേങ്ങര തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ഭാവിനടപടി കൂടിയാലോചിച്ചശേഷം കൈക്കൊള്ളുമെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.
Post Your Comments