അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വപ്നങ്ങൾ വിൽക്കുന്ന വ്യക്തിയാണെന്നു പരിഹസിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. മോദി പാവങ്ങൾക്ക് സ്വപ്നങ്ങൾ വിൽക്കുകയാണ്. 2030 ൽ ഇന്ത്യക്കാർക്ക് ചന്ദ്രനെ കൊണ്ടു തരാം എന്നു പറയുന്നു. പ്രധാനമന്ത്രി ഗുജറാത്തിൽ 2022 ൽ ദാരിദ്ര്യം ഇല്ലാതാക്കുമെന്നു അവകാശപ്പെടുന്നു. 22 വർഷമായി ഗുജറാത്ത് ഭരിച്ച വ്യക്തിയാണ് ഈ അവകാശവാദം ഉന്നയിക്കുന്നത്. ഇനി മോദി ഗുജറാത്തിലെ ജനങ്ങളോട് പറയുന്ന കാര്യങ്ങൾ ഞാൻ പറയാം.
എല്ലാ ഗുജറാത്തികൾക്കും 2025 ൽ ചന്ദ്രനെ തരും. പിന്നീട് എല്ലാ വീടുകളിലും 2028 ൽ ചന്ദ്രനെ തരും. പിന്നീട് രണ്ടു വർഷത്തിനു ശേഷം രാജ്യത്തിലെ എല്ലാവർക്കും മോദിജി ചന്ദ്രനെ നൽകുമെന്നു രാഹുൽ പറഞ്ഞു
Post Your Comments