ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ സുപ്രധാന യോഗം ചേര്‍ന്നു . ഇതാദ്യമായിട്ടാണ് സമിതി യോഗം ചേരുന്നത്. രാജ്യത്തെ സാമ്പത്തിക മേഖലയിലെ പ്രശ്‌നങ്ങള്‍ സമിതി വിലയിരുത്തി.
രാജ്യത്തെ സാമ്പത്തിക മേഖല നേരിടുന്ന തളര്‍ച്ചയക്കു കാരണമാകുന്ന വ്യക്തമായ പ്രശ്‌നം കണ്ടെത്താന്‍ സാധിച്ചില്ലെന്നു ഉപദേശക സമിതി ചെയര്‍മാന്‍ ബിബേക് ദബ്രോയി അറിയിച്ചു. അഞ്ചംഗ സാമ്പത്തിക സമിതി ഒരുമിച്ച് സാമ്പത്തിക മേഖലയിലെ തളര്‍ച്ച മറികടക്കാനുള്ള മാര്‍ഗം കണ്ടെത്തും.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ചില ഇളവുകള്‍ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിച്ചതായി സമിതി വിലയിരുത്തി. ഇത് പണം നയം, നികുതി നയം, കൃഷി , സമൂഹിക മേഖല എന്നിവയിലെ ഇളവാണ്. ആര്‍ബിഐയുടെ നിര്‍ദേശം അനുസരിച്ച് മറ്റ് ഏജന്‍സികള്‍ക്കും സമിതി സാമ്പത്തിക മേഖലയുടെ വളര്‍ച്ചയ്ക്കു കാരണമാകുന്ന നിര്‍ദേശങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇനിയുള്ള മാസങ്ങളില്‍ സമിതി കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ പതിപ്പിക്കും. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്.
Post Your Comments