ന്യൂഡല്‍ഹി: ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും ഹിമാചലിനും പിന്നാലെ ഉത്തരാഖണ്ഡും ഇന്ധന നികുതി കുറച്ചു. സെസ്സ് 2 ശതമാനവും മൂല്യവര്‍ദ്ധിത നികുതി 2 ശതമാനവുമാണ് കുറച്ചിരിക്കുന്നത്. കേന്ദ്ര നികുതിയില്‍ ഇളവ് വരുത്തിയതിന് ശേഷം ഇന്ധന നികുതിയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഇളവ് വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഗുജറാത്തില്‍ ഇന്ധനികുതി നാല് ശതമാനം കുറച്ചിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. മഹാരാഷ്ട്ര പെട്രോളിന് രണ്ട് രൂപയും ഡീസലിന് ഒരു രൂപയുമാണ് കുറച്ചത്
Post Your Comments