KeralaLatest NewsNews

പെട്രോള്‍ ഡീസല്‍ നികുതി കുറയ്ക്കാൻ കഴിയില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കാന്‍ കഴിയില്ലെന്ന്‍ വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. ഇന്ധന നികുതി സര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗമാണ്. അത് വേണ്ടെന്ന് വെക്കാനാകില്ല. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഒരു തവണ പോലും നികുതി വര്‍ധിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കുറക്കേണ്ട കാര്യവുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read also:ഭാഗ്യദേവത കനിഞ്ഞു :1 മില്യണ്‍ ഡോളര്‍ പ്രവാസി ഇന്ത്യക്കാരന് !

വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കള്ളക്കളി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button