കായംകുളം: സർക്കാർ സ്ഥാപനങ്ങൾക്ക് എതിരെ മന്ത്രി എം.എം.മണി രംഗത്ത്. വൈദ്യുതി ബിൽ കൃത്യമായി അടയ്ക്കുന്ന കാര്യത്തിൽ സർക്കാർ സ്ഥാപനങ്ങൾ വീഴ്ച്ച വരുത്തുന്നതായി മന്ത്രി എം.എം.മണി പറഞ്ഞു. ഇതിനു വീഴ്ച്ച വരുത്തുന്നത് ജലവകുപ്പ്, പൊതുമേഖലാ സ്ഥാപനങ്ങളാണ്. ഇവർ ബിൽ അടയ്ക്കാൻ യാതൊരു താൽപര്യവും കാണിക്കുന്നില്ലെന്നു എം.എം.മണി പറഞ്ഞു.
ചാരുംമൂട് വൈദ്യുതിസബ് ഡിവിഷൻ ആഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 30 ശതമാനം വൈദ്യുതി സംസ്ഥാനത്തു ഉത്പാദിപ്പിക്കുന്നുണ്ട്. ബാക്കിയുള്ളവ വില കൊടുത്ത് വാങ്ങുകയാണ്. ഇതു കടുത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്. മഴയില്ലാത്ത കാലത്തുപോലും പവർകട്ട് ഇത്തവണ ഒഴിവാക്കാൻ സാധിച്ചു. ഇതിനു കാരണമായത് ബോർഡും സർക്കാരും ഫലപ്രദമായി പ്രവർത്തിച്ചതുകൊണ്ടാണ് എന്നും എം.എം.മണി കൂട്ടിച്ചേർത്തു.
Post Your Comments