Latest NewsKeralaNews

മലപ്പുറം, കൊല്ലം കലക്ടറേറ്റ് പരിസരങ്ങളിലുണ്ടായ സ്ഫോടനങ്ങള്‍ക്കു പിന്നിലെ യഥാർത്ഥ കാരണം ഇത് : കുറ്റപത്രം ഉടന്‍ 

മലപ്പുറം: മലപ്പുറം, കൊല്ലം കലക്ടറേറ്റ് പരിസരങ്ങളിലുണ്ടായ സ്ഫോടനങ്ങള്‍ക്കു പിന്നില്‍ അഖ്‌ലാഖിനെ കൊന്നതിലുള്ള പ്രതിഷേധമെന്നു പോലീസ് റിപ്പോർട്ട്.ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ കൊലപ്പെടുത്തിയതിലുള്ള പ്രതിഷേധമായിരുന്നു മലപ്പുറം കലക്ടറേറ്റ് സ്ഫോടനം. സ്ഫോടനത്തിലൂടെ വര്‍ഗീയകലാപത്തിനു വഴിമരുന്നിടാനായിരുന്നു പദ്ധതിയെന്നും പോലീസ് പറയുന്നു.

നിരോധിത ഭീകരസംഘടനയായ അല്‍ ഉമ്മയുടെ പുതിയ രൂപമായ ബേസ് മൂവ്മെന്റാണ് സ്ഫോടനങ്ങള്‍ നടത്തിയതെന്നും പോലീസ് സ്ഥിരീകരിച്ചു. ചിറ്റൂര്‍, മൈസൂരു, നെല്ലൂര്‍, എന്നിവിടങ്ങളിലും ഇവരാണ് സ്ഫോടനം നടത്തിയതെന്നാണ് മൊഴി. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ മലപ്പുറം സ്ഫോടനക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കും. മുഖ്യ സൂത്രധാരനായ അബൂബക്കറാണ് ചിറ്റൂരിലും കൊല്ലത്തും സ്ഫോടനം നടത്താനുപയോഗിച്ച ബോംബുകള്‍ നിര്‍മിച്ചത്. ബേസ് മൂവ്മെന്റിന്റെ തലവനായ ഇയാൾ ആണ് മറ്റു പ്രതികൾക്കും ബോംബ് ഉണ്ടാക്കാൻ പഠിപ്പിച്ചത്.

എ. അബ്ദുല്‍ റഹ്മാന്‍ (27), പൂതൂര്‍ ഉസ്മാന്‍ നഗര്‍ സ്വദേശി മുഹമ്മദ് കരീം, അബ്ബാസ് അലി, അയൂബ് എന്നിവരാണ് മറ്റു പ്രതികൾ.മലപ്പുറം സ്ഫോടനവുമായി ബന്ധപ്പെട്ട് അബൂബക്കറിനെയും അബ്ദുള്‍ റഹ്മാനെയും മലപ്പുറം പോലീസ് പിടികൂടിയതാണു കേസില്‍ വഴിത്തിരിവായത്. മറ്റുള്ള പ്രതികളെ എന്‍.ഐ.എയാണു പിടികൂടിയത്. മധുരയില്‍ നിന്നു പാലക്കാട് വഴി മലപ്പുറത്ത് ബസിലെത്തി ഒരു ദിവസം കൊണ്ടു തിരിച്ചുപോകാവുന്ന ദൂരം എന്ന നിലയ്ക്കാണ് മലപ്പുറവും കൊല്ലവും തെരഞ്ഞെടുത്തത്.

2014വരെ മധുരയിലും പരിസര പ്രദേശങ്ങളിലും തേനിയിലുമായി പതിനഞ്ചോളം സ്ഫോടനങ്ങള്‍ നടത്തി. ഭീകരപ്രവര്‍ത്തനം തമിഴ്നാട്ടിനു പുറത്തേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2015-ല്‍ അബൂബക്കറും അബ്ബാസ് അലിയും അബ്ദുല്‍ റഹ്മാനും ചേര്‍ന്ന് ബേസ് മൂവ്മെന്റിനു രൂപം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button