തിരുവനന്തപുരം: മലപ്പുറം കോടതി വളപ്പിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. ചെന്നൈ തിരുവാണ്‍മയൂരില്‍ ഐടി കമ്പനി ജീവനക്കാരനായ ദാവൂദ് ആണ് പിടിയിലായത്.നേരത്തെ മൂന്ന് അല്‍ഖ്വയ്ദ ഭീകരരെ എൻ.ഐ.എ അറസ്റ്റ് ചെയ്‌തിരുന്നു. മധുര പുതൂര്‍ ഉസ്മാന്‍നഗര്‍ സ്വദേശി മുഹമ്മദ് കരീം, ഇസ്മായില്‍പുരം സ്വദേശി അബ്ബാസ് അലി, ജിയാദ്നഗര്‍ സ്വദേശി അയൂബ് എന്നിവരാണ് പിടിയിലായത്.
സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മറ്റ് മൂന്ന് പേർ രക്ഷപ്പെട്ടിരുന്നു. ഇവരിൽ ഒരാളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. കൊല്ലം, നെല്ലൂര്‍, മൈസൂര്‍, ചിറ്റൂര്‍ എന്നിവിടങ്ങളിൽ നടന്ന സ്ഫോടനവുമായും ഇവർക്ക് ബന്ധമുണ്ട്.
Post Your Comments