CricketLatest NewsNewsSports

ഓസീസ് ടീം സഞ്ചരിച്ച ബസിനു നേരെ ആക്രമണം

ഗുഹവാത്തിയില്‍ ഓസീസ് ടീം സഞ്ചരിച്ച ബസിനു നേരെ ആക്രമണം. ഇന്ത്യയുമായുള്ള രണ്ടാമത്തെ ട്വന്റി-20 മത്സരത്തിനു ശേഷം താരങ്ങള്‍ മടക്കയാത്ര നടത്തിയ ബസിനു നേരെയാണ് ആക്രമണമുണ്ടായത്. ബസിനു നേരെ അജ്ഞാതര്‍ കല്ലെറിയുകായിരുന്നു.

ഓസീസ് താരങ്ങള്‍ മത്സരം ജയിച്ച ശേഷം അസമിലെ ബര്‍സാപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്നു തിരിച്ചു പോകുമ്പോഴാണ് സംഭവം നടന്നത്. ആക്രമണം നടത്തിയെന്നു സംശയിക്കുന്ന രണ്ടു പേരെ പോലീസ് പിടികൂടി.

ആക്രമണത്തില്‍ ബസിന്റെ ചില്ലു തകര്‍ന്നു. ബസ് ആക്രമിക്കപ്പെട്ട വിവരം പുറലോകം അറിഞ്ഞത് ആരോണ്‍ ഫിഞ്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ്. ബസിന്റെ ചില്ലു തകര്‍ന്ന ചിത്രമാണ് താരം പങ്കുവച്ചത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ആക്രമണത്തെ തുടര്‍ന്ന ഭയന്നു പോയ ഓസീസ് താരങ്ങളെ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് സുരക്ഷിതമായി താമസസ്ഥലത്തെത്തിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button