Latest NewsKeralaNews

കേരളത്തിന് പുറത്ത് പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് നിര്‍ബന്ധിത കന്യകാത്വ പരിശോധന വേണമെന്ന് പോസ്റ്റിട്ട സദാചാര മാന്യന് സോഷ്യൽ മീഡിയയുടെ തെറിയഭിഷേകം

കൊച്ചി: കേരളത്തിന് പുറത്ത് പഠിക്കുന്ന പെണ്‍കുട്ടികളെ ഒന്നടങ്കം അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ട മലയാളിയെ തെറിയഭിഷേകം കൊണ്ട് മൂടി സോഷ്യല്‍മീഡിയ. കേരളത്തിന് പുറത്തു പഠിക്കുന്ന പെൺകുട്ടികളെ പത്തു പന്ത്രണ്ടു പേര് ഉപയോഗിച്ച് വിട്ടതാവാമെന്നും ഇവരെ കല്യാണം കഴിക്കുമ്പോൾ നിർബന്ധമായും കന്യകാത്വ പരിശോധന നടത്തണമെന്നും ഇയാൾ ആക്ഷേപിക്കുന്നുണ്ട്.

അതിരൂക്ഷമായ സ്ത്രീവിരുദ്ധ പരാമര്‍ശം നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റിട്ടതു ലെവിന്‍ തോമസ് എന്ന വ്യക്തിയാണ്. ഇയാൾക്കെതിരെ സോഷ്യൽ മീഡിയ രംഗത്തെത്തിയത്തോടെ ഇയാൾ പോസ്റ്റ് മുക്കുകയും ചെയ്തു.ലതരക്കാര്‍ കൈയിലിട്ട് തിരുമ്മിവിട്ട ആക്രിസാധനമായിരിക്കും പുറത്തു പഠിക്കുന്ന പെൺകുട്ടികൾ എന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്.

ഇയാൾ ഡിലീറ്റ് ചെയ്ത പോസ്റ്റിന്റെ പൂർണ്ണ രൂപം:

കന്യകാത്വം അതാണ് വിഷയം, ഇപ്പൊള്‍ എഴുതാന്‍ കാരണം ഒരു വീഡിയോ ക്ലിപ്പ് കാണാന്‍ ഇടയായി അതില്‍ പറയുന്നത് ബാംഗ്ലൂരില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ ബസില്‍ പരസ്യമായി ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന കാര്യമാണ്, ഞാന്‍ ഇത് കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയതാണ്, കുറെ അധികം നെഗറ്റീവ് പ്രതികരണവും ഉണ്ടായി, എങ്കിലും അതൊരു സത്യമാണ്. കേരളം വിട്ടാല്‍ കുട്ടികള്‍ കുറച്ച്‌ അധികം സ്വാതന്ത്ര്യം കാണിക്കും. പ്രത്യേകിച്ച്‌ മലയാളി പെണ്‍കുട്ടികള്‍ അധികപ്രസംഗികള്‍ ആവുന്നത് സാധാരണമാണ്. സ്വന്തം ഇമോഷന്റെ മേല്‍ നിയന്ത്രണ കുറവുള്ള പെണ്‍കുട്ടികളാണ് വില്ലത്തികള്‍.

അവരുടെ പഠനമൊക്കെ കഴിയുമ്പോഴേക്കും പത്ത് പന്ത്രണ്ട് പേര് ഉപയോഗിച്ചിട്ട് വിട്ടിരിക്കും. ഒരു പ്രായം തികഞ്ഞ വലിയമ്മച്ചിക്ക് ഉണ്ടായിട്ടില്ലാത്ത അനുഭവ പരിചയം ഈ വിഷയത്തില്‍ ഇവര്‍ക്ക് ഉണ്ടായിരിക്കും. എല്ലാത്തരം അനുഭവ പരിചയവും കൂടുതല്‍ ഉള്ളതുകൊണ്ട് മര്യാദക്കാരോട് ഇവര്‍ക്ക് പുച്ഛവും പരിഹാസവും കൂടാതെ ധിക്കാരപരമായ ഒരു ഫെമിനിചി മട്ടും ഭാവവും ഒക്കെയായിരിക്കും. എന്നുപറഞ്ഞാല്‍ കുടുംബത്തിന് ചേരാത്ത പ്രകൃതം. അതുകൊണ്ട് ഇവളുമാരെ കല്യാണം കഴിക്കുന്നത് റിസ്ക്കെന്ന് മാത്രമല്ല ആകപ്പാടെ പെട്ടുപോകുന്ന അവസ്ഥ,

അതുകൊണ്ട് സമാധാനം ആഗ്രഹിക്കുന്ന ആണ്‍പിള്ളേര്‍ പെണ്ണിന്റെ കന്യകാത്വം കൂടെ പരിശോധിച്ച്‌ ഉറപ്പുവരുത്താന്‍ ശ്രമിച്ചില്ലെങ്കില്‍ പണിപാളും. മിക്ക ആശുപത്രികളിലും അതിനുള്ള സൗകര്യവും ഉണ്ട്. കന്യകാത്വം തയിച്ച്‌ പിടിപ്പിച്ചാലും പരിശോധനയില്‍ അത് അറിയാന്‍ കഴിയും. മടിച്ചാല്‍ ചിലപ്പോള്‍ ഭാര്യ ആവുന്നത് പലതരക്കാര്‍ കൈയിലിട്ട് തിരുമ്മിവിട്ട ആക്രി സാധനമായിരിക്കും. ചിലപ്പോള്‍ നെറ്റില്‍ തുണ്ട് ഇറങ്ങിയിരുന്നതും ആവും. പിന്നെ കരഞ്ഞിട്ട് ഒരു കാര്യവും ഇല്ല ട്ടോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button