മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ചൊവ്വാഴ്ച നിശബ്ദ പ്രചാരണം. ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ്. പരസ്യപ്രചാരണത്തിനുള്ള അവസാന ദിനമായ ഇന്ന് വേങ്ങര കേന്ദ്രീകരച്ച് കൊട്ടിക്കലാശം നടത്തുന്നത് ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. രണ്ട് മണി മുതല്‍ വേങ്ങര സെന്‍ററില്‍ അനൗണ്‍സ്മെന്റ് വാഹനങ്ങള്‍ പ്രവേശിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന്‍റെ കലാശക്കൊട്ടിന്പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇന്ന് ബൂത്തുകള്‍ കേന്ദ്രീകരിച്ച് ഗൃഹസന്ദര്‍ശനം നടത്തും. ബൂത്തുകള്‍ കേന്ദ്രീകരിച്ച് വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലാണ് ഇന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഏര്‍പ്പെടുക. ഇരു പാര്‍ട്ടികളുടെ അവലോകന യോഗങ്ങളും ഇന്ന് ചേരും.
യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ.ഖാദർ, എൽഡിഎഫ് സ്ഥാനാർഥി പി.പി. ബഷീർ ബിജെപി സ്ഥാനാർഥി കെ.ജനചന്ദ്രൻ തുടങ്ങി ആറ് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഫലപ്രഖ്യാപനം 15നാണ്. പി.കെ കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെ തുടർന്നാണ് വേങ്ങരയിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
Post Your Comments