Latest NewsKeralaNews

ഹര്‍ത്താല്‍ വേങ്ങരയില്‍ ചര്‍ച്ചയാകണമെന്ന ആവശ്യവുമായി ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരെഞ്ഞടുപ്പ് നടക്കുന്ന വേങ്ങരയില്‍ ഒക്ടോബര്‍ 16ലെ യുഡിഎഫ് ഹര്‍ത്താല്‍ ചര്‍ച്ചയാകണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനെക്കുറിച്ച് ചര്‍ച്ച നടത്തിയ ശേഷം വേണം ജനങ്ങള്‍ വേങ്ങരയില്‍ വോട്ടു ചെയ്യണ്ടേത്. സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസിലാക്കിയാണ്.

കോണ്‍ഗ്രസിന്റെ പുതിയ കെപിസിസി ഭാരവാഹികളെയെല്ലാം സമവായത്തിലൂടെ കണ്ടെത്തും. വിഷയത്തില്‍ പാര്‍ട്ടിയിലെ എല്ലാ ഗ്രൂപ്പുകള്‍ക്കും ഒരേ അഭിപ്രായമാണ്. മുന്നണി വിപുലീകരിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും ചെന്നിത്തല കൂട്ടിചേര്‍ത്തു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button