Latest NewsIndia

ബിഡിജെഎസ് എൻഡിഎയിൽ തുടരുന്നതുമായി ബന്ധപ്പെട്ട് വി മുരളീധരൻ പറയുന്നത്

തിരുവനന്തപുരം: വേങ്ങര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിഡിജെഎസ് പ്രചാരണത്തിന് ഇറങ്ങുമെന്നും ബിഡിജെഎസ് എന്‍ഡിഎ വിടില്ലെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. വെള്ളാപ്പള്ളിയുടെ അഭിപ്രായങ്ങളോട് യോജിപ്പില്ല. മെഡിക്കല്‍ കോഴ ഇടപാടില്‍ ഇനിയും അച്ചടക്ക നടപടിയുണ്ടാകുമെന്നും സംസ്ഥാന ഘടകത്തിലെ ആരെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും പാര്‍ട്ടി നടപടിയെടുക്കുമെന്നും മുരളീധരന്‍ പ്രമുഖ മാധ്യമത്തോട്  പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് പ്രസ്താവനയുമായി വി മുരളീധരൻ രംഗത്തെത്തിയത്.

ബിഡിജെഎസിന് കേന്ദ്ര പദവികള്‍ നല്‍കിയിരിക്കുന്ന വാഗ്ദാനങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം ലാലിനെ കണ്ട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് അമിത്ഷാ തുഷാര്‍ വെള്ളാപ്പള്ളിയുമായി ഫോണില്‍ സംസാരിച്ചത്. വേങ്ങര ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാഞ്ഞതിനു പിന്നാലെ ഒക്ടോബര്‍ ഒന്ന് വെള്ളിയാഴ്ച നടക്കുന്ന ജനരക്ഷാ പദയാത്രയുമായി ബിഡിജെഎസ് സഹകരിക്കില്ലെന്ന് അറിയിച്ചതോടെയാണ കേന്ദ്ര നേതൃത്വം ഇടപെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button