മലപ്പുറം: വേങ്ങര ഒരുമാസം നീണ്ട പ്രചാരണത്തിനൊടുവില്‍ മാറ്റത്തിനായി വോട്ട് രേഖപ്പെടുത്താന്‍ വേങ്ങര നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഇന്ന് പോളിങ്ബൂത്തിലേക്ക്.148 ബൂത്തുകളിലായി രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്. 1,70,009 പേര്‍ക്കാണ് സമ്മതിദാനാവകാശം.
സമാധാനപരമായ വോട്ടെടുപ്പിനുള്ള എല്ലാക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെയ്ത വോട്ട് വോട്ടര്‍മാര്‍ക്ക് പരിശോധിച്ച് ഉറപ്പാക്കാനുള്ള വിവിപാറ്റ് സംവിധാനത്തിലാണ് പോളിങ്.
ഇ അഹമ്മദിന്‍റെ നിര്യാണത്തെ തുടര്‍ന്ന് മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍നിന്ന് എംപിയായ മുസ്ളിംലീഗിലെ പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജിവച്ചതിനാലാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
നാട്ടുകാരനായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി പി ബഷീറും (സിപിഐ എം) യുഡിഎഫിന്‍റെ കെ എന്‍ എ ഖാദറും (ലീഗ്) ബിജെപിയുടെ കെ ജനചന്ദ്രനും ഉള്‍പ്പെടെ ആറുപേരാണ് മത്സരരംഗത്തുള്ളത്.
Post Your Comments