Latest NewsIndiaNews

ടാറ്റ ടെലിസര്‍വീസസ് പ്രവര്‍ത്തനം നിര്‍ത്തുന്നു: ജോലി നഷ്ടമാകുന്നത് 5000 പേര്‍ക്ക്

മുംബൈ: ടാറ്റ ടെലി സര്‍വീസസ് പ്രവര്‍ത്തനം നിര്‍ത്തുന്നു. ടാറ്റ സണ്‍സിന്റെ സഹോദര സ്ഥാപനമാണിത്. ഇതോടെ 5000 പേര്‍ക്ക് ജോലി നഷ്ടമാകും. പിരിച്ചുവിടുന്നത് മൂന്നു മുതല്‍ ആറുമാസം വരെയുള്ള മുന്‍കൂര്‍ നോട്ടീസ് നല്‍കിയാണ്. കൂടാതെ മുതിര്‍ന്ന തൊഴിലാളികള്‍ക്ക് വിആര്‍എസും നല്‍കാനാണ് തീരുമാനം.

ടാറ്റ സണ്‍സിന്റെതന്നെ മറ്റ് കമ്പനികളില്‍ കുറച്ചുപേര്‍ക്ക് തൊഴില്‍ നൽകുമെന്ന് കമ്പനി അറിയിച്ചു. മറ്റ് ജോലികള്‍ക്ക് പ്രാപ്തയുള്ളവരെയാണ് വിവിധ കമ്പനികളിലായി നിയമിക്കുക. കമ്പനി കടബാധ്യതയിലാണ്. ഉടനെതന്നെ പ്രവര്‍ത്തനം നിര്‍ത്തുമെന്നാണ് വാർത്തകൾ വരുന്നത്. സര്‍ക്കിള്‍ ഹെഡുമാരോട് 2018 മാര്‍ച്ച്‌ 31ഓടെ കമ്പനിവിടണമെന്ന് അറിയിപ്പും നല്‍കിയിട്ടുണ്ട്.

കൂടാതെ ഇപ്പോള്‍തന്നെ പിരിഞ്ഞുപോകുന്നവർക്ക് സാമ്പത്തിക വര്‍ഷത്തെ അവശേഷിക്കുന്ന മാസങ്ങളിലെ ശമ്പളംകൂടി നല്‍കുമെന്നും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. സര്‍ക്കിള്‍ ഹെഡുകള്‍ക്ക് ഒരു കോടി രൂപവരെയാണ് നല്‍കിവന്നിരുന്ന ശമ്പളം. 5,101 ജീവക്കാരാണ് 2017 മാര്‍ച്ച്‌ 31ലെ വാര്‍ഷിക റിപ്പോര്‍ട്ടുപ്രകാരം കമ്പനിയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button