ഇന്ത്യയിൽ വാഹന മോഷണങ്ങൾ ദിനം പ്രതി വർദ്ധിച്ച് കൊണ്ടിരിക്കുന്നു. ലോക്ക് ചെയ്ത കാറും,ബൈക്കും അതിവിദഗ്ദ്ധമായാണ് മോഷ്ടാക്കൾ അടിച്ച് കൊണ്ട് പോകുന്ന വാർത്തകൾ ദിനം പ്രതി കേൾക്കാറുണ്ട്. അതിനാൽ നിങ്ങളുടെ വാഹനം ലോക്ക് ചെയ്താലും സുരക്ഷിതമല്ല എന്ന് പറയേണ്ടിരിക്കുന്നു.
ഇനി കാര്യത്തിലേക്ക് വരാം നിങ്ങൾ ഒരു ബുള്ളറ്റ് ഉടമസ്ഥാനാണോ അതെ എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾ ഒന്ന് സൂക്ഷിക്കണം. കാരണം ഇന്ന് ഇരുചക്ര വാഹന മോഷ്ടാക്കളുടെ ഇഷ്ട്ട ബൈക്ക് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളാണ്. ഇനി ചിലപ്പോൾ നിങ്ങൾ ആലോചിക്കുകയായിരുക്കും ഇത്രയും വില കൂടിയ ബൈക്കിലെ ലോക്ക് സിസ്റ്റം ഒരു മോഷ്ട്ടാവിന് എളുപ്പത്തിൽ പൊളിക്കാൻ പറ്റുമോ.ഇല്ല അത് പറ്റത്തില്ല. പക്ഷെ ഇതിനും ഉത്തരം അതെ എന്ന് തന്നെയാണ്. കാരണം അത് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പോലീസ് പുറത്തു വിട്ടത്. ഈ വീഡിയോ ഇപ്പോൾ വൈറലാകുകയും ചെയ്തു.
ബുള്ളറ്റ് മോഷ്ടാക്കളുടെ സംഘത്തില്‍ നിന്നുമുള്ള ഒരാളെ ഉപയോഗിച്ചാണ്, റോയല്‍ എന്‍ഫീല്‍ഡുകളുടെ മോഷണം എങ്ങനെയെന്ന് പൊലീസ് ചിത്രീകരിച്ചിരിക്കുന്നത്. യാതൊരു വിധ ഉപകരണങ്ങളുടെയോ, താക്കോലിന്റെയോ സഹായമില്ലാതെ ഒരു മോഷ്ടാവ് വളരെ എളുപ്പത്തിൽ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഷ്ടിക്കുന്നതെങ്ങനെയെന്ന് ഈ വീഡിയോയിലൂടെ കാണുവാൻ സാധിക്കുന്നു. ഒരല്‍പം ബലം പ്രയോഗിച്ച് ഹാന്‍ഡില്‍ ലോക്ക് പൊട്ടിക്കും തുടർന്ന് ഒരു മിനിറ്റിനുള്ളിൽ എങ്ങനെയാണ് മറ്റാരുടെയും സഹായമില്ലാതെ, റോയല്‍ എന്‍ഫീല്‍ഡിനെ മോഷ്ടിച്ചെടുക്കുന്നത് എന്നറിയാൻ
വീഡിയോ കാണുക ;
Post Your Comments