KeralaLatest NewsNews

സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്ക്

കാസര്‍കോട്: സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്ക്. തലപ്പാടി- കാസര്‍കോട് റൂട്ടിലെ സ്വകാര്യബസുകളാണ് പണിമുടക്ക് നടത്തുന്നത്. ബസ് കണ്ടകറെ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. കാസര്‍കോട്- തലപ്പാടി റൂട്ടിലോടുന്ന പൂങ്കാവനം ബസിന്റെ കണ്ടക്ടര്‍ ഇര്‍ഫാനാണ് (33) മര്‍ദനത്തിനു ഇരയായത്. വൈകിട്ട് 4.45 ഓടെയായിരുന്നു വിദ്യാര്‍ത്ഥികള്‍ കണ്ടക്ടറെ മര്‍ദിച്ചത്. കുനില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ആക്രമണം നടത്തിയത്. വിദ്യാര്‍ത്ഥികള്‍ ബസ് തടഞ്ഞതിനു ശേഷം കണ്ടക്ടറെ പുറത്തേക്ക് വലിച്ചിട്ട് മര്‍ദിക്കുകയായിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ ഇര്‍ഫാന്‍ ആശുപത്രിയില്‍ ചികിത്സ തേടി. വിദ്യാര്‍ത്ഥികളെ കയറ്റാനായി ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയില്ലെന്നാരോപിച്ചായിരുന്നു മര്‍ദനം. ഇതാണ് ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനു കാരണമായത്. ഇതോടെ യാത്രക്കാര്‍ വലഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button