KeralaLatest NewsNewsUncategorized

പോപ്പുലർ ഫ്രണ്ടും റൈറ്റ് തിങ്കേഴ്‌സും നിരോധിക്കണമെന്ന് മുസ്ളീം ലീഗ് വനിതാ നേതാവ്: നേതാവിനെതിരെ പോപ്പുലര്‍ ഫ്രണ്ടും റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പും

മലപ്പുറം: പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തെ സ്വാഗതം ചെയ്ത് പോസ്ടിട്ട വനിതാ ലീഗ് നേതാവിനെതിരെ ഫെസ് ബുക്കില്‍ ആക്രമണം അഴിച്ചു വിട്ട് അനുഭാവികൾ. മലപ്പുറം ജില്ലാ വനിതാ ലീഗ് പ്രസിഡന്റായ സുഹറ കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കൂടാതെ മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുള്ള രാഷ്ട്രപതിയില്‍ നിന്നുള്ള അവാര്‍ഡ് സുഹറ നേടിയിട്ടുണ്ട്.

പോപ്പുലര്‍ഫ്രണ്ടിനെയും റൈറ്റ്തിങ്കേഴ്സ് ഗ്രൂപ്പിനെയും എതിര്‍ത്തതിന്റെ പേരില്‍ നിരവധി പേരാണ് സുഹറയെ സോഷ്യല്‍ മീഡിയയില്‍ എതിർത്ത് കമെന്റ് ഇട്ടിരിക്കുന്നത്. പോപ്പുലര്‍ഫ്രണ്ടിന് കീഴില്‍ പല പേരുകളിലായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളെ കുറിച്ചും സുഹറ പോസ്റ്റില്‍ പറയുന്നു. ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ്) കേസുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ഏറെ പ്രതിരോധത്തിലായ റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിനെ പേരെടുത്ത് പറഞ്ഞായിരുന്നു സുഹറയുടെ പോസ്റ്റ്.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

 പോപുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയെന്ന തീവ്രവാദ സ്വഭാവമുള്ള സംഘടനയെ കേന്ദ്ര സർക്കാർ നിരോധിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വരുന്നു. മതേതര മനസ്സുകളെ സംബന്ധിച്ച്‌ ഈ വാർത്ത തീർച്ചയായും സന്തോഷകരമാണു. ഇതിനു മുൻപും പലപ്പോഴും നിരോധനത്തിന്റെ വക്കിൽ നിന്ന് പേരുമാറ്റിയാണു ഇക്കൂട്ടർ രക്ഷപ്പെട്ടിട്ടുള്ളത്‌. അങ്ങിനെയാണു NDF എന്ന സംഘടന #PFI ആയിമാറിയത്‌.

ഇക്കുറി അത്തരത്തിലുള്ള പൊടിക്കൈകൾ കാണിച്ച്‌ രക്ഷപ്പെടാനുള്ള അവസരം അധികാരികൾ ഒരുക്കരുത്‌. ജോസഫ്‌ മാഷിന്റെ കൈവെട്ടിയ കേസുമുതൽ അവസാനം നടന്ന തിരൂരിലെ കൊലപാതകം വരെ കേരളത്തിലെ ഒട്ടേറെ കേസുകളിൽ ഇവരുടെ പങ്ക്‌ വ്യക്തമായിട്ടുള്ള സാഹചര്യത്തിൽ ഇവരുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുന്ന രീതിയിലാവണം നിരോധനം.

കൂട്ടത്തിൽ; സോഷ്യൽ മീഡിയയിൽ #NDF നിയന്ത്രണത്തിലുള്ള വർഗ്ഗീയ ചിന്തവളർത്തുന്ന ചില ഗ്രൂപ്പുകളും പേജുകളും ഉന്മൂലനം ചെയ്യണം. സംഘടനയുടെ പേരിലല്ലാതെ റൈറ്റ്‌ തിങ്കേഴ്സ്‌  പോലുള്ള പേരുകളിലാണു ഇവ പലതും പ്രവർത്തിക്കുന്നത്‌. #PFI ക്ക്‌ കീഴിലുള്ള രാഷ്ട്രീയ പാർട്ടിയായ  വനിതാ സംഘടന വുമൺസ്‌ ഫ്രണ്ട്‌, ക്യാമ്പസ്‌ ഫ്രണ്ട്, ഇമാംസ്‌ കൗൺസിൽ‌ തുടങ്ങിയവയൊക്കെ നിരോധനത്തിന്റെ പരിതിയിൽ വരണം.

അത്തരത്തിൽ പഴുതടച്ചുള്ള സമ്പൂർണ്ണ നിരോധനത്തിനു എല്ലാ പിന്തുണയും അറിയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button