കൊച്ചി•ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികൾ പൂർണമായും സുരക്ഷിതരാണെന്ന് ജില്ലാ കലക്ടർ കെ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ അക്രമം പെരുകുന്നു എന്ന് വാട്സ് ആപ്പ് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണം വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കലക്ടറേറ്റിൽ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന തൊഴിൽ, പോലീസ്, റവന്യൂ വകുപ്പുകളുടെ യോഗം വ്യാജപ്രചാരണം സംബന്ധിച്ച വാർത്ത ചർച്ച ചെയ്തു. ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ സന്ദർശിച്ച തൊഴിൽ വകുപ്പ് അധികൃതർ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കും. ഇതരസംസ്ഥാന തൊഴിലാളികളുടെ പരാതികൾ പരി ഹരിക്കാൻ ജനസമ്പർക്കപരിപാടിയ പരിഹാരത്തിന്റെ മാതൃകയിൽ അദാലത്തുകൾ സംഘടിപ്പിക്കുമെന്നും കലക്ടർ അറിയിച്ച
Post Your Comments