നാവികസേന വിളിക്കുന്നു. വിവിധ വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ പി.ജി./ ബി.ഇ./ ബി.ടെക്. പാസായ ഉദ്യോഗാർത്ഥികൾക്ക് നാവിക സേന എജുക്കേഷന്‍, ലോജിസ്റ്റിക്സ്, ലോ, ഐ.ടി. കേഡറുകളിലേക്ക് അപേക്ഷിക്കാം. എജുക്കേഷന്‍, ഐ.ടി. ബ്രാഞ്ചുകളിലേക്ക് അവിവാഹിതരായ പുരുഷന്മാര്‍ക്കും ലോജിസ്റ്റിക്സ്, ലോ വിഭാഗങ്ങളിലേക്ക് അവിവാഹിതരായ സ്ത്രീകള്‍ക്കും അപേക്ഷിക്കാം. എന്‍.സി.സി. സി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മുന്‍ഗണന.
ബെംഗളൂരു, ഭോപ്പാല്‍, കോയമ്പത്തൂര്‍, വിശാഖപട്ടണം നഗരങ്ങളിൽ ഡിസംബര്‍-മാര്‍ച്ച് മാസങ്ങളില്‍ നടക്കുന്ന മനശ്ശാസ്ത്രപരീക്ഷ, ഗ്രൂപ്പ്ടെസ്റ്റ്, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപെടുന്നവർക്ക് സബ് ലെഫ്റ്റനന്റ് പദവിയിൽ നിയമനം ലഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓഫീസര്‍ തസ്തികയില്‍ ഷോര്‍ട്ട് സര്‍വീസ്/പെര്‍മനന്റ് സര്‍വീസ് കമ്മിഷന്‍ ലഭിക്കും. 2018 ജൂലായിലാണ് പരിശീലനം ആരംഭിക്കുക. ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ അയക്കാൻ പാടുള്ളതല്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദർശിക്കുക ;നാവികസേന
ഓൺലൈൻ അപേക്ഷക്ക് ;ജോയിന്‍ ഇന്ത്യന്‍ നേവി
അവസാന തീയതി: ഒക്ടോബര്‍ 20
Post Your Comments