മൊബൈല്‍ഫോണ്‍ ഇല്ലാതെ ഒരു നിമിഷം ജീവിക്കാന്‍ പറ്റാത്തവരാണ് ഇന്നത്തെ തലമുറ. ഉറങ്ങുമ്പോള്‍ കിടയ്ക്കകരികിലും എന്തിന് ബാത്ത്റൂമില്‍പ്പോലും മൊബൈല്‍ സന്തതസഹചാരിയായിരിക്കുന്നു. കിടയ്ക്കകരികില്‍ ഫോണ്‍സൂക്ഷിപ്പ് തലവേദന പോലുള്ള രോഗങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.
ബാത്ത്റൂമില്‍ ഫോണുമായി പോകുന്നവര്‍ക്ക് നിരാശ ഉണ്ടാക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ഗവേഷകര്‍ പുറത്തുവിട്ടിരിക്കുന്നത്. ബാത്ത്റൂമിലെ ഫോണ്‍ ഉപയോഗം പല രോഗങ്ങളിലേക്കും നിങ്ങളെ തള്ളിവിടുന്നുണ്ടത്രേ.
ടോയ്ലറ്റിലും കൈകഴുകുമ്പോഴുമൊക്കെ രോഗാണുക്കള്‍ ഫോണിലേക്കു കടന്നുകയറുന്നുണ്ട്. ഈ രോഗാണുക്കള്‍ വര്‍ക് ഡെസ്കിലും കുഞ്ഞുങ്ങളുടെ വിരലുകളിലും ഡൈനിങ് ടേബിളിലും തുടങ്ങി എല്ലായിടത്തും വ്യാപിക്കും.
ടോയ്ലറ്റ് സീറ്റ്, വാതിലിന്റെ കൈപ്പിടി, സിങ്ക്, ടാപ്പ് എന്നിവയിലെല്ലാം ഈ-കോളി പോലുള്ള അണുക്കള്‍ കാണപ്പെടുന്നുണ്ടെന്ന് പഠനത്തിനു നേതൃത്വം നല്കിയ ഡോ. പോള്‍ മെയ്റ്റ്വീല് പറയുന്നു. ഇവ മൂത്രത്തില്‍ അണുബാധ, കുടല് സംബന്ധമായ രോഗങ്ങള്‍, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്കു കാരണമാകും.
അതുകൊണ്ടുതന്നെ ടോയ്ലറ്റിലെ ഫോണ്‍ ഉപയോഗം വളരെ അപകടം പിടിച്ചതാണെന്നും ഡോ പോള്‍ ഓര്‍മപ്പെടുത്തുന്നു. കാരണം നമ്മള് പോകുന്നിടങ്ങളില്ലലെല്ലാം ഫോണും ഒപ്പമുണ്ട്. ഫോണില്‍ ടച്ച് ചെയ്തിരുന്നാണ് പലരും ആഹാരം കഴിക്കുന്നതു പോലും.
രോഗമില്ലാത്ത ഒരു ശരീരമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഏറ്റവും കുറഞ്ഞത് ടോയ്ലറ്റിലെ ഫോണ്‍ ഉപയോഗമെങ്കിലും ഇനി നിര്‍ത്തിക്കോളൂ…
Post Your Comments