
ബെംഗളൂരു: വടക്കന്‍ കര്‍ണാടകത്തില്‍ പന്തയം ജയിക്കാന്‍ അഞ്ചുകുപ്പി മദ്യം കുടിച്ചയാള്‍ മരിച്ചു. ചിക്കബെല്ലാപുര സ്വദേശി പുരുഷോത്തമനാണ് മരിച്ചത്.
പ്രദേശത്തെ ഒരു ആഘോഷച്ചടങ്ങിനിടെയാണ് സുഹൃത്തായ നവീനുമായി പുരുഷോത്തമന്‍ പന്തയം വെച്ചത്. തുടര്‍ന്ന് അഞ്ചുകുപ്പി മദ്യം കഴിച്ച പുരുഷോത്തമന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ചിക്കബെല്ലാപുര പോലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments