
തിരുവനന്തപുരം ; തെക്കേ ഇന്‍ഡ്യയിലെ പ്രധാന ജൈനമത സങ്കേതമായിരുന്ന ചിതറാളിന്‍റെ ചരിത്രം ഡോക്യുമെന്‍ററിയാകുന്നു. കന്യാകുമാരി ജില്ലയില്‍ തിരുച്ചാണത്തു മലയില്‍ സ്ഥിതി ചെയ്യുന്ന ചിതറാളില്‍ ജൈനമതത്തിന്‍റെ അടയാളങ്ങള്‍ കാലാതിവര്‍ത്തിയായി നിലകൊള്ളുന്നുണ്ട്. പുരാവസ്തു വകുപ്പിന്‍റെ സംരക്ഷണതയിലാണ് നിലവില്‍ ഈ സ്മാരകം. കവയിത്രിയും സഞ്ചാരസാഹിത്യകാരിയുമായ ശ്രീദേവി വര്‍മ്മയാണ് ചിതറാള്‍ ഡോക്യുമെന്‍ററിയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. കവിയും കാര്‍ട്ടൂണിസ്റ്റും ഡോക്യുമെന്‍ററി സംവിധായകനുമായ ഹരി ചാരുത, മാധ്യമപ്രവര്‍ത്തകനും ഡോക്യുമെന്‍ററി സംവിധായകനുമായ ഗിരീഷ് പരുത്തിമഠം, ഫോട്ടോ ജേര്‍ണലിസ്റ്റ് അജയന്‍ അരുവിപ്പുറം, ഛായാഗ്രാഹകന്‍ സന്ദീപ് ദൃശ്യ എന്നിവരുള്‍പ്പെട്ട കൂട്ടായ്മയാണ് ഈ ചിത്രീകരണത്തിന്‍റെ വിവിധ തലങ്ങള്‍ കൈകാര്യം ചെയ്യുന്നത്.


Post Your Comments