ന്യൂഡല്‍ഹി: സുപ്രീം കോടതി വിധിക്കെതിരെ എഴുത്തുകാരന് ചേതന്‍ ഭഗത്. പടക്കവില്‍പ്പനയ്ക്ക് നിരോധനമേര്‍പ്പെടുത്തിയ വിധിക്കെതിരെയാണ് ചേതൻ ഭഗത് രംഗത്തെത്തിയത്. ട്വിറ്ററിലാണ് ചേതന്‍ ഭഗത് പ്രതികരണവുമായെത്തിയത്. ചേതന്റെ പ്രതികരണം നിരോധനം അനുചിതമാണെന്ന തരത്തിലാണ്. കുട്ടികള്‍ക്ക് പടക്കമില്ലാതെ എന്ത് ദീപാവലിയെന്ന് ചേതന്‍ ഭഗത് ട്വിറ്ററിലെഴുതി.
മലിനീകരണം വര്‍ഷത്തില്‍ ഒരു ദിവസം മാത്രമുണ്ടാവുന്ന ആഘോഷം കൊണ്ടാണ് വര്‍ധിക്കുന്നത്? നിരോധനമല്ല, പുതിയ കണ്ടെത്തലുകളാണ് മലിനീകരണം കുറയ്ക്കാന്‍ വേണ്ടതെന്നും ദീപാവലിക്ക് പടക്കം ഒഴിവാക്കാന്‍ വാദിക്കുന്നവര്‍ ചോര ചിന്തുന്ന മറ്റ് ആചാരങ്ങള്‍ ഒഴിവാക്കാനും ഇതേ ആവേശം കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ഹിന്ദു ആചാരങ്ങള്‍ക്ക് മാത്രം നിരോധനമേര്‍പ്പെടുത്തുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ആരാഞ്ഞു. മാത്രമല്ല ആടിനെ മുഹ്റത്തിന് ബലികഴിക്കുന്നത് നിങ്ങള്‍ക്ക് നിരോധിക്കുമോ എന്നും ചേതന്‍ ഭഗത് ട്വിറ്ററിലൂടെ ചോദിച്ചു.
നിയന്ത്രണമാവാം. എന്നാല്‍ നിരോധനമരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പാരമ്പര്യത്തെ ബഹുമാനിക്കണമെന്നും ചേതന്‍ ഭാഗത് കുറിച്ചു. പടക്ക വില്‍പ്പനയ്ക്ക് നേരത്തെ ഏര്‍പ്പെടുത്തിയ നിരോധനം പുനസ്ഥാപിക്കുന്നതായി സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നിരോധനം നവംബര്‍ ഒന്നു വരെ പ്രാബല്യത്തില്‍ തുടരുമെന്നും കോടതി വ്യക്തമാക്കി.
Post Your Comments