Latest NewsCinemaMollywood

പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന മാമാങ്കം പ്രമേയമാക്കി ഒരു ചിത്രം

12 വര്‍ഷത്തിലൊരിക്കല്‍ മാഘമാസത്തിലെ മകം നാളില്‍ തിരുനാവായ മണല്‍പ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കി ഒരു മലയാള സിനിമയെത്തുന്നു. മാമാങ്കത്തിന്റെയും ചാവേറായി പൊരുതി മരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടെയും കഥ പറയുന്ന സിനിമയില്‍ നായകനാകുന്നത് മമ്മൂട്ടിയാണ്. നവാഗതനായ സജീവ് പിള്ള രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. അടുത്ത വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ നിർമാതാവ് വ്യവസായിയായ വേണു കുന്നപ്പിള്ളിയാണ് . അടൂര്‍ ഗോപാലകൃഷ്ണന്റെ ‘നിഴല്‍ക്കുത്ത്’ അടക്കമുള്ള നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള സജീവ് പിള്ളയുടെ ആദ്യ ചിത്രമാണിത്. ജോയ് മാത്യു തിരക്കഥയൊരുക്കി ഗിരീഷ് ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന ‘അങ്കിള്‍’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ഷാംദത്ത് ഒരുക്കുന്ന സ്ട്രീറ്റ്‌ലൈറ്റ്‌സ് ആയിരിക്കും മമ്മൂട്ടിയുടെ അടുത്ത റിലീസ് ചിത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button