ഫോര്‍ബ്സ് മാസിക പുറത്തുവിട്ട ശതകോടീശ്വരന്മാരുടെ വാര്‍ഷിക പട്ടികയില്‍ അഞ്ചു യുഎഇ സ്വദേശികളും ഇടംപിടിച്ചു. ഇവര്‍ എല്ലാവരുടെയും ആകെ ആസ്തി 27.3 ബില്യന്‍ ഡോളറാണ്.
എല്ലാ വര്‍ഷവും ഫോര്‍ബ്സ് മാസിക അതിസമ്പന്നരുടെ പട്ടിക പ്രദ്ധീകരിക്കുന്നുണ്ട്. ഇതില്‍ ഇത്തവണ ഒന്നാം സ്ഥാനം മൈക്രോസോഫ്റ്റിന്റെ ബില്‍ ഗേറ്റ്സും രണ്ടാം സ്ഥാനം ബെര്‍ക്ഷയര്‍ ഹാത്തവയുടെ വാറണ് ബഫറ്റും കരസ്ഥമാക്കി. ബില്‍ ഗേറ്റ്സിന്റെ ആസ്തി 86 ബില്യണ്‍ ഡോളറും വാറണ് ബഫറ്റിന്റെ ആസ്തി
75.6 ബില്യണ്‍ ഡോളറുമാണ്. ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ആമസോണിന്റെ ജെഫ് ബെസോസ് ആണ്. 72.8 ബില്ല്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി.
ഈ പട്ടികയിലെ യുഎഇ സ്വദേശികളില്‍ മജീദ് അല്‍ ഫത്തുമിം 10.6 ബില്ല്യണ്‍ ഡോളറുമായി ഒന്നാം സ്ഥാനത്തും 6.8 ബില്യണ്‍ ഡോളറുമായി അബ്ദുള്ള ബിന്‍ അഹ്മദ് അല്‍ ഗുര്‍ദര്‍ രണ്ടാം സ്ഥാനവും നേടി.
യുഎഇയിലെ അതിസമ്പന്നരായ അഞ്ചു പുരുഷന്മാരെ പരിചയപ്പെടാം….
1. മജിദ് അല്‍ ഫത്തുമിം
ആകെ ആസ്തി: 10.6 ബില്ല്യണ്‍ (ഏകദേശം 38.9 കോടി ദിര്‍ഹമാണ്)സമ്പത്തിന്റെ
ഉറവിടം: റിയല്‍ എസ്റ്റേറ്റ്, മറ്റു ബിസിനസുകളും
ആഗോള റാങ്ക്: 125
മജീദ് അല്‍ ഫത്തുമിം ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനാണ്. സ്വന്തം പേരില്‍ നടത്തുന്ന കമ്പനിയുടെ കീഴില്‍ എമിറേറ്റ്സിലെ മാള്‍, പല സിറ്റി സെന്റര്‍ മാളുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഷോപ്പിംഗ് മാളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ കാരിഫോര്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ നിരവധി ഫ്രാഞ്ചൈസിയും ഇദ്ദേഹത്തിനു കീഴിലുണ്ട്.
2. അബ്ദുള്ള ബിന്‍ അഹ്മദ് അല്‍ ഖുറൈര്‍
ആകെ ആസ്തി: 6.8 ബില്യണ്‍ ഡോളര്‍ (24.9 ദശലക്ഷം ദിര്‍ഹമാണ്)
സമ്പത്തിന്റെ ഉറവിടം: ബാങ്കിംഗ്
ആഗോള റാങ്ക്: 202
അബ്ദുള്ള ബിന്‍ അഹ്മദ് അല്‍ ഖുറൈര്‍ 1967ല്‍ സ്ഥാപിച്ച മഷ്രീക് ബാങ്കിന്റെ ചെയര്‍മാനാണ്. അദ്ദേഹത്തിന്റെ മകന് ബാങ്കിന്റെ സി.ഇ.ഒ. ആണ്.
3. അബ്ദുള്ള അല്‍ ഫുട്ടൈം
ആകെ ആസ്തി: 4.1 ബില്യണ്‍ ഡോളര്‍ (15 ബില്യണ്‍ ദിര്‍ഹം)
സ്വത്ത് ഉറവിടം: ഓട്ടോ ഡീലര്‍, മറ്റു നിക്ഷേപങ്ങളും
ആഗോള റാങ്ക്: 427
ടൊയോട്ട, ഹോണ്ട വാഹനങ്ങളുടെ എക്സ്ക്ലൂസീവ് ഡിസ്ട്രിബ്യൂട്ടര്‍ . ദുബായ് ഫെസ്റ്റിവല്‍ സിറ്റി, ഓറിയന്റ് ഇന്‍ഷ്വറന്‍സ് കമ്പനി എന്നീ കമ്പനികളുടെ ഉടമയാണ് അല്‍ ഫൂട്ടിം ഗ്രൂപ്പ്. രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയാണ് ഇത്.
4. ഹുസൈന് സജ്വാണി
ആകെ ആസ്തി: 3.7 ബില്യണ്‍ ഡോളര്‍ (13 ബില്യണ്‍ ദിര്‍ഹം)
സമ്പത്തിന്റെ ഉറവിടം: റിയല്‍ എസ്റ്റേറ്റ്
ആഗോള റാങ്ക്: 501
റസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ ദാമോക് പ്രോപ്പര്‍ട്ടീസിന്റെ സ്ഥാപകന്‍. ദുബായ് സ്കൈലൈന്‍ പദ്ധതിയുടെ ഭാഗമായുള്ള നിരവധി ആഡംബര പദ്ധതികളും കെട്ടിടങ്ങളും ഇദ്ദേഹത്തിന്റെ കമ്പനിയാണ് നിര്‍മിച്ചത്.
5.സെയ്ഫ് അല്‍ ഘുറയര്
ആകെ ആസ്തി: 2.1 ബില്യണ്‍ (7,7 ബില്യണ്‍ ദിര്‍ഹം)
സമ്പത്തിന്റെ ഉറവിടം: ബിസിനസ്
ആഗോള റാങ്ക്: 973
അല്‍ഖുറൈര്‍ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്റെ മകനാണ് സെയ്ഫ് അല്‍ ഘുറയര്.ഇദ്ദേഹവും സഹോദരന് അബ്ദുല്ലയും ദുബായ് വ്യാപാരികളുടെ കുടുംബത്തിലെ ശതകോടീശ്വരന്മാരാണ്. മഷ്രേക് ബാങ്കില്‍ ഏകദേശം 40% ഷെയര്‍ ഉടമയാണ് ഇദ്ദേഹം.
Post Your Comments